CrimeNEWS

തലൈവര്‍ക്ക് ബ്ലഡ് ക്യാന്‍സര്‍; ചികിത്സാച്ചെലവിനായി അനുയായികള്‍ അടിച്ചുമാറ്റി പൊളിച്ചടുക്കിയത് 50 ആഡംബര കാറുകള്‍!

ന്യൂഡല്‍ഹി: സംഘത്തലവന്റെ ബ്ലഡ് ക്യാന്‍സര്‍ ചികിത്സയ്ക്കായി അമ്പതോളം ആഡംബര കാറുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാറുകള്‍ മോഷ്ടിക്കുന്ന സംഘത്തെയാണ് ഡല്‍ഹി പോലീസിന്റെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് പിടികൂടയത്. മോഷ്ടിച്ച ആഡംബര വാഹന ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുകയാണ് ഇവരുടെ രീതി. സഫീഖ്, മാജിം, രാം സജീവന്‍, ലക്കി തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്.

എന്നാല്‍, ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തലവനാണ് മോഷണത്തിന്റെ മുഖ്യസൂത്രധാരനെന്ന് മനസിലായത്. ബ്ലഡ് ക്യാന്‍സര്‍ ബാധിതനായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആശിഷാണ് തന്റെ സംഘത്തെ മോഷണത്തിനായി നിയോഗിച്ചത്. ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താനായിരുന്നു ഇത്. വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് ഭാഗങ്ങളാക്കി സ്‌ക്രാപ്പ് ഡീലര്‍മാര്‍ക്ക് കൈമാറുന്നതായിരുന്നു മോഷ്ടാക്കളുടെ രീതി.

Signature-ad

അടുത്തിടെ ആനന്ദ് നികേതനില്‍ നിന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഷണം പോയിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണത്തിനായി ഡല്‍ഹി പോലീസ് ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിനെ ഏല്‍പ്പിച്ചു. സിസി ടിവി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടിക്കപ്പെട്ട വാഹനം അലിപൂരിലെ മഖ്മെല്‍പൂര്‍ ഗ്രാമ മേഖലയിലെ ഒരു ഗോഡൗണിലേക്ക് കൊണ്ടു പോയതായി കണ്ടെത്തി. ഇതിന് പിന്നാലെ ഗോഡൗണില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിരവധി വാഹനങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചടുക്കിയ നിലയില്‍ കണ്ടെത്തി. ആഡംബര വാഹനങ്ങളുടെ ഘടകങ്ങള്‍ വേര്‍പെടുത്തിയ നിലയില്‍ ഇവിടെ സംഭരിച്ചിരിക്കുകയായിരുന്നു.

 

Back to top button
error: