NEWSPravasi

കുവൈത്തില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈറ്റ് സിറ്റി : വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ലുലു എക്സ്ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ഷാരോണ്‍ ചര്‍ച്ച് കുവൈത്ത് സഭാംഗമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജിലുള്ള ജോലി സ്ഥലത്തു നിന്ന് അബ്ബാസിയായിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ബസ്സില്‍ കയറുവാന്‍ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Signature-ad

ഭര്‍ത്താവ് കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്‍. മകന്‍ ഹാരോണ്‍ ഏബല്‍, കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ്‌കുട്ടി- ജോളിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരി അഞ്ജു ബിജു (നഴ്സ് കുവൈത്ത്). സംസ്‌കാരം പിന്നീട്.

Back to top button
error: