KeralaNEWS

വക്കന്‍ പറവൂരില്‍ കുഴിമന്തി കഴിച്ച 17 പേര്‍ക്ക് ഭക്ഷ്യവിഷബാധ; യുവതിയുടെ നില ഗുരുതരം

കൊച്ചി: വടക്കന്‍ പറവൂരില്‍ മജ്‌ലിസ്ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഭക്ഷ്യവിഷബാധയേറ്റ 9 പേര്‍ കുന്നുകര എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളാണ്. കൂടുതല്‍ പേര്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകിട്ടുഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന.

Signature-ad

മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി മജ്‌ലിസ്ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ നിന്നു പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തതു പിടികൂടിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു.

Back to top button
error: