KeralaNEWS

തരൂര്‍ പിന്നാക്കവിരുദ്ധന്‍, ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍ വിലപ്പോകില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം എം.പി ശശി തരൂരിനെ തള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂരിനെ പോലുള്ള ‘ഇറക്കുമതി ചരക്ക്’ കേരളത്തില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്.എന്‍ ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരൂര്‍ ഒരു ബുദ്ധിമാനാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ അവസാനിച്ചു. ഒരു സമുദായ നേതാവ് പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന കാലമല്ലിത്. നഗ്‌നമായി ജാതി പറഞ്ഞിട്ടും തരൂര്‍ പ്രതികരിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Signature-ad

ശശി തരൂര്‍ ഒരു പിന്നാക്കവിരോധിയാണ്. പിന്നാക്ക വിഭാഗത്തെ തള്ളി തരൂരിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു പിന്നാക്ക സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോള്‍ അന്ന് ആ പിന്നാക്ക സ്ഥാനാര്‍ഥിക്ക് എതിരെ മത്സരിച്ച വ്യക്തിയാണ് തരൂര്‍. ഇത് പാര്‍ട്ടി അച്ചടക്കലംഘനമാണ്. കോണ്‍ഗ്രസിന് എതിര്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് മാത്രമാണ് എതിര്‍ക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: