CrimeNEWS

ട്രെയിനില്‍ യാത്രക്കാരിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; 45 വയസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: തീവണ്ടിയില്‍ യാത്രക്കാരിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ രാജു(45)വിനെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. പി.കെ.അക്ബറും സംഘവും അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ രണ്ടിന് മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസിലായിരുന്നു സംഭവം. പരാതിക്കാരിയും മാതാവും കാഞ്ഞങ്ങാട്ടുനിന്ന് തിരുവല്ലയിലേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു.ലഗേജ് ബര്‍ത്തിലിരുന്ന് രാജു നഗ്നത കാട്ടുകയായിരുന്നു.

യുവതി ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ബന്ധുവിനെ അറിയിച്ചു. തലശ്ശേരിയിലെത്തിയപ്പോള്‍ ഇയാള്‍ വണ്ടിയില്‍നിന്ന് ഇറങ്ങിയോടി. പിറ്റേദിവസം കണ്ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. രാജുവിന്റെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസ് വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പതിച്ചിരുന്നു.

 

Back to top button
error: