‘മിന്നൽ മുരളി’ സാരിയുടുക്കുന്നു…! ബേസിൽ ജോസഫ് ഈ വീഡിയോ കണ്ടാലോ ? നൊടിയിടയിൽ യുവാവ് സാരി ചുറ്റുന്നതിന്‍റെ വൈറൽ വീഡിയോ കാണാം
മലയാളികളുടെ സൂപ്പർ ഹീറോയായ ‘മിന്നൽ മുരളി’ സാരി ഉടുക്കുന്നത് എങ്ങനെയായിരിക്കും…? എന്നെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പഞ്ചാബിലെ ഗുര്‍ജൻവാലയിലെ കടയില്‍ ഒരു യുവാവ് സാരി ഉടുക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ…. എന്തായാലം സോഷ്യ മീഡിയ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും നമ്മുടെ ‘മിന്നൽ മുരളി’ ടോവിനോ ഈ വീഡിയോ കണ്ടാൽ കുഴപ്പമൊന്നുമില്ലെങ്കിലും നമ്മുടെ ‘ചിരികുടുക്ക’ ബേസിൽ ജോസഫ് കണ്ടാൽ ‘മിന്നൽ മുരളി’ സാരിയുടുക്കേണ്ടിവരും !
ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമാണ് സാരി. ഒരു പരമ്പരാഗത വേഷമായാണ് സാരി കരുതപ്പെടുന്നതും. അതിനാല്‍ തന്നെ ഏത് പ്രായത്തിലുള്ളവരായാലും സാരി ധരിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും മാന്യമായ വസ്ത്രധാരണമായി കണക്കാക്കിപ്പോരുന്നു. സംഗതി ഏറ്റവും ആദരവ് നേടുന്ന വസ്ത്രമാണെങ്കിലും സ്ത്രീകളില്‍ വലിയൊരു വിഭാഗം പേരെയും സംബന്ധിച്ച് സാരി വൃത്തിയായി ചുറ്റുകയെന്നത് അല്‍പം പാടുള്ള ജോലിയാണ്. പ്രത്യേകിച്ച് പുതുതലമുറയിലെ സ്ത്രീകള്‍ക്ക്.
കൂടുല്‍ സ്ത്രീകള്‍ ഉന്നതപഠനങ്ങള്‍ക്കും ജോലിക്കും പോകാൻ തുടങ്ങിയതോടെ സാരിയുടെ ഉപയോഗം അല്‍പം കുറഞ്ഞ് എളുപ്പത്തില്‍ ധരിക്കാവുന്നതും പ്രൊഫഷണലായതുമായ വസ്ത്രങ്ങളുടെ ഉപയോഗം ഇന്ന് കൂടിയിട്ടുണ്ട്. ഈ ശീലമില്ലായ്മ കൂടിയാകുമ്പോള്‍ സാരി ചുറ്റല്‍ ശരിക്കുമൊരു ‘ടാസ്ക്’ ആയി സ്ത്രീകള്‍ക്ക് വരാറുണ്ട്. എന്നാല്‍ ആഘോഷങ്ങളിലും വിശേഷാവസരങ്ങളിലും സാരിക്കുള്ള പകിട്ട് വേറെ വസ്ത്രങ്ങള്‍ക്ക് ലഭിക്കാറില്ലെന്നതാണ് സത്യം. പക്ഷേ ഇതിനെല്ലാം ഭംഗിയായി സാരി ചുറ്റുകയെന്നത് പ്രയാസം തന്നെ. അതുകൊണ്ടാണ് വിവാഹങ്ങളിലും മറ്റും ഇതിനായി പ്രൊഫഷണലുകളുടെ തന്നെ (ബ്യൂട്ടീഷ്യന്മാരുടെയും മറ്റും) ഇന്ന് അധികപേരും തേടുന്നത്.
Bro almost made me want to buy it pic.twitter.com/QvxJIWF4ht
— Punjabi Touch (@PunjabiTouch) December 17, 2022
സ്ത്രീകള്‍ക്കേ സാരി ചുറ്റല്‍ ഇത്ര പ്രയാസമാണെന്നിരിക്കെ പുരുഷന്മാര്‍ക്ക് ഇത് എത്രമാത്രം പാടുള്ള സംഗതി ആയിരിക്കും! നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ചില പുരുഷന്മാരെങ്കിലും അമ്മമാരെയോ പങ്കാളികളെയോ എല്ലാം സാരി ചുറ്റുന്നതിന് സഹായിച്ചും മറ്റും ഇത് പഠിച്ചെടുക്കാറുണ്ട്. ടെക്സ്റ്റെയില്‍ മേഖലയിലോ ഫാഷൻ മേഖലയിലോ ജോലി ചെയ്യുന്നവരാണ് സത്യത്തില്‍ സാരി ചുറ്റുന്നതില്‍ കുറെക്കൂടി വൈദഗ്ധ്യമുള്ളവര്‍. ഇപ്പോഴിതാ അത്തരത്തില്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നൊരു യുവാവ് നൊടിയിടയില്‍ സാരി ചുറ്റുന്നതിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കറുത്ത ഒരു ഡിസൈനര്‍ സാരിയാണ് ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ഒഴുക്കൻ മട്ടില്‍ കിടക്കുന്ന സാരിയില്‍ ആദ്യം ഞൊറിവുകളെടുത്ത് അതുതൊട്ടാണ് ചുറ്റല്‍ തുടങ്ങുന്നത്. വളരെ എളുപ്പത്തില്‍ എന്നാല്‍ ഭംഗിയായി ഇദ്ദേഹം സാരി ചുറ്റുന്നത് കാണാൻ തന്നെ വളരെ കൗതുകം തോന്നിയെന്നാണ് വീഡിയോ കണ്ടവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ പറയുന്നത്. ഇത് കണ്ടപ്പോള്‍ സാരി വാങ്ങാൻ തോന്നിയെന്നും അതുതന്നെയാണ് ഇദ്ദേഹത്തിന്‍റെ കഴിവിന്‍റെ തെളിവെന്നുമെല്ലാം സ്ത്രീകള്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു.