Social MediaTRENDING

വാതില്‍ തുറന്നതും അയാള്‍ വീട്ടില്‍ കയറി കുളിച്ച് സോഫയില്‍ കയറിക്കിടന്നു! ശിവാംഗിയുടെ ഞെട്ടിക്കുന്ന അനുഭവം…

ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ദുരന്തങ്ങളാണെങ്കിലും ഇന്റര്‍വ്യൂ എല്ലാം സൂപ്പര്‍ഹിറ്റാണ്. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍െക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍, ഇന്റര്‍വ്യൂ രംഗത്ത് ധ്യാനിന് ഒരു വെല്ലുവിളിയുണ്ടെങ്കില്‍ അത് ശിവാംഗിയാണെന്ന് എല്ലാവരും പറയുന്നു.

ഗായികയും അഭിനേത്രിയുമായ ശിവാംഗി കൃഷ്ണകുമാറിന്റെയും അമ്മ ബിന്നി കൃഷ്ണകുമാറിന്റെയും അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന്റെ അച്ഛനമ്മാരായ ബിന്നിയും കൃഷ്ണകുമാറും ശിവാംഗിക്കും മുന്‍പേ മലയാളികള്‍ക്ക് പരിചിതരാണ്. മലയാളത്തിലെ അറിയപ്പെടുന്ന ഗായകരാണ് ഇരുവരും. ബിന്നി മലയാളിയും കൃഷ്ണകുമാര്‍ തമിഴ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗവുമാണ്. ചന്ദ്രമുഖിയില്‍ രജനികാന്തും, ജ്യോതികയും, വിനീതും അഭിനയിച്ച ‘രാ രാ…’ എന്ന് തുടങ്ങുന്ന ക്ലാസിക് ഗാനം ആലപിച്ചത് ബിന്നി കൃഷ്ണകുമാറാണ്. റിയാലിറ്റി ഷോയിലെ പ്രകടനത്തിലൂടെയാണ് ശിവാംഗിയെ പ്രേക്ഷകര്‍ പരിചയിച്ചത്

Signature-ad

‘കുക്ക് വിത്ത് കോമാളി’ എന്ന കോമഡി കുക്കറി ഷോയിലെ പ്രകടനത്തോട് കൂടിയാണ് ശിവാംഗി ശ്രദ്ധനേടുന്നത്. ഡോണ്‍, നായി ശേഖര്‍ റിട്ടേണ്‍സ്, ഷോട്ട് ബൂട്ട് ത്രീ തുടങ്ങിയ ചിത്രങ്ങളില്‍ ശിവാംഗി വേഷമിട്ടുകഴിഞ്ഞു. തമിഴ് ചിത്രം പസംഗയില്‍ ശിവാങ്ങി പിന്നണിഗായികയായി. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയില്‍ കുഞ്ഞായിരുന്ന ശിവാംഗിയുടെ കുഞ്ഞിച്ചിരി ഒരു ഗാനരംഗത്തില്‍ കേള്‍ക്കാം. എന്നിരുന്നാലും, അച്ഛന്റെയും അമ്മയുടെയും വഴി തിരഞ്ഞെടുത്ത ശിവാംഗി സിനിമാ മേഖലയില്‍ തന്നെ ചുവടുറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളി നടി സ്വാസിക അഭിനയിച്ച തമിഴ് ചിത്രം ‘ലബര്‍ പന്തില്‍’ ശിവാംഗി പാടിയ ശ്രദ്ധേയ ഗാനമുണ്ട്. കലൈമാമണി പുരസ്‌കാര ജേതാക്കളാണ് ശിവാംഗിയുടെ അച്ഛനമ്മമാരായ ബിന്നിയും കൃഷ്ണകുമാറും. ശിവാംഗിയെ കൂടാതെ വിനായക് എന്നൊരു മകനും ദമ്പതികള്‍ക്കുണ്ട്. ‘പസംഗ’ എന്ന തമിഴ് സിനിമയിലാണ് ശിവാംഗി ആദ്യമായി ഒരു ഗാനം ആലപിച്ചത്. സണ്‍ ടി.വിയിലെ ‘നാനും റൗഡി താന്‍’ എന്ന തമിഴ് റിയാലിറ്റി ഷോയില്‍ ശിവാംഗി അവതാരകയുടെ റോളില്‍ നിറഞ്ഞു. യൂട്യൂബില്‍ സ്ട്രീം ചെയ്ത രണ്ട് വെബ്-സീരീസുകളിലും ശിവാംഗി വേഷമിട്ടിരുന്നു.

മകള്‍ ശിവാംഗി മാതാപിതാക്കളായ കൃഷ്ണകുമാറിനും ബിന്നിക്കും ഉള്ളതിനേക്കാള്‍ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു എന്ന് പറയുന്നതില്‍ തെറ്റില്ലായിരിക്കും. ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് സംഗീതം ആരംഭിച്ച അവര്‍ സോഷ്യല്‍ മീഡിയ സജീവമല്ലാത്ത നാളുകളിലാണ് സംഗീത ലോകത്തെ ആദ്യ ചുവടുറപ്പിച്ചത്. 6കെ ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റാഗ്രാം പേജിന്റെ ഉടമയാണ് ശിവാംഗി. മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയ താരങ്ങള്‍ പലരും ശിവാംഗിയെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോള്‍ തന്റെ ഒരു ഫാന്‍ നല്‍കിയ ഞെട്ടലിനെ കുറിച്ച് പറയുകയാണ് ശിവാംഗി.

ഫാന്‍ എന്നല്ല, ക്രീപ്പി ഫാന്‍ എന്നാണ് ശിവാംഗി അയാളെ വിശേഷിപ്പിക്കുക. സമാന അനുഭവം ഒരിക്കല്‍ നടി അഹാന കൃഷ്ണയ്ക്ക് ഉണ്ടായിട്ടുണ്ട്. ഒരു രാത്രിയില്‍ അഹാനയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ അയാള്‍ ശ്രമിച്ചിവെങ്കിലും, അഹാനയുടെ അച്ഛന്റെയും കുടുംബത്തിന്റെയും സമയോചിത ഇടപെടലില്‍ പോലീസിനെ വിളിച്ചുവരുത്തി ആളെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു മൂന്നു ദിവസം തന്റെ വീടിനു ചുറ്റും ഒരാള്‍ ചുറ്റിത്തിരിയുന്ന കാര്യം ശിവാംഗി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഒരു ദിവസം അയാള്‍ ശിവാംഗിയേയും കുടുംബത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ഒരു ദിവസം താന്‍ വീടിന്റെ വാതില്‍ തുറന്നതും, അയാള്‍ അകത്തു കടന്നു. നേരെ കുളിമുറിയില്‍ കടന്ന് കുളിച്ച് സോഫയില്‍ കയറിക്കിടന്നു. ശിവാംഗിയുടെ അനുജനും ആ സമയം വീട്ടില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ആരെന്ന അനുജന്റെ ചോദ്യത്തിന്, ‘നിന്റെ ചേച്ചിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നായി അയാള്‍. അനുജന്‍ പിതാവിനെ വിവരം ധരിപ്പിച്ചു, അതിനു ശേഷം പോലീസിനെ വിളിച്ചു. വളരെ വിദ്യാസമ്പന്നനായ വ്യക്തിയാണ് ഇദ്ദേഹം എന്ന് ശിവാംഗി പറയുന്നു. കോയമ്പത്തൂരില്‍ നിന്നും സ്വയം വാഹനം ഓടിച്ചു വന്ന് വീട്ടില്‍ കയറി ഇത്തരമൊരു അതിക്രമം കാട്ടുകയായിരുന്നു ഇയാള്‍ എന്ന് ശിവാംഗി പറഞ്ഞു.

 

Back to top button
error: