ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസ്. ഗംഡി എന്ന വസിം (30) എന്നയാളാണ് അറസ്റ്റിലായത്. വിശ്വേശര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലാണ് ഇയാള്‍ അശ്ലീല പ്രകടനം നടത്തിയത്.
ടയര്‍ കട നടത്തുന്ന ഇയാളെ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയുടെ ആസാദ് നഗറിലുള്ള വീട് നിയമവിരുദ്ധ നിര്‍മാണമാണോ എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.