KeralaNEWS

ജി-20 വികസന പ്രവർത്തക സമിതി യോഗം: അന്താരാഷ്ട്ര പ്രതിനിധികളുടെ ശ്രദ്ധ ആകർഷിച്ച് സാങ്കേതിക വിദ്യകളുടെ പ്രദർശനം

കോട്ടയം: കുമരകത്ത് നടക്കുന്ന രണ്ടാം ജി-20 വികസന വികസന പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മന്റ് ഏജൻസി ഡയറക്ടർ പ്രദീപ് അഗർവാളിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ പ്രദർശിപ്പിക്കുന്നത്. ഈ ഉപകരണങ്ങൾ അന്താരാഷ്ട്ര പ്രതിനിധികളുടെ ശ്രദ്ധ ആകർഷിക്കുകയും സ്വന്തം രാജ്യങ്ങളിൽ നടപ്പിലാക്കാനുള്ള സാധ്യതകൾ അവർ ആരായുകയും ചെയ്തു.

ഗവൺമെന്റ് പരിപാടികൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും ആസൂത്രണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ജിഐഎസ് (മാപ്പിംഗ് ടൂളുകൾ), ഐടി എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ 800 ദശലക്ഷം ഗ്രാമീണരെ സഹായിക്കുന്നതിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രദീപ് അഗർവാൾ പറഞ്ഞു. ഗ്രാമീണ ഗതാഗതം നന്നായി മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ട്രേസ് മാപ്സ് എന്ന ഒരു ഉപകരണവും മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് 10 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപത്തിന്റെ പദ്ധതിനിർവഹണത്തിനായി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കൂടാതെ, ആവശ്യമുള്ളവർക്കുള്ള വീട് നിർമ്മാണത്തിന്റെ പുരോഗതി അളക്കാനും ഇത് വഴി ശരിയായ സമയത്ത് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ഉറപ്പാക്കുവാനും മന്ത്രാലയം ജിഐഎസ് (മാപ്പിംഗ് ടൂളുകൾ), ഉപയോഗിക്കുന്നു. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ വികസന ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനുമായി, മന്ത്രാലയം ജി ഐ എസ് വഴി ശേഖരിക്കുന്ന മിക്ക വിവരങ്ങളും പൊതുജനങ്ങൾക്ക് ഡിജിറ്റലായി ലഭ്യമാക്കുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഉയർത്താനും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇന്ത്യയെ കൂടുതൽ സ്വാശ്രയ രാഷ്ട്രമാക്കി മാറ്റാനും ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: