Month: November 2022
-
LIFE
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ പുറത്തു
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ പുറത്തുവിട്ടു. ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്നൊരു കഥയാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഡിസംബർ രണ്ടിന് തിയറ്ററുകളിൽ എത്തും. ഉർവ്വശി തിയറ്റേഴ്സിൻറെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തിയറ്റേഴ്സിൻറെ ബാനറിൽ എത്തുന്ന ചിത്രമാണിത്. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സൗദി വെള്ളക്ക. ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിൾ എന്ന ചിത്രത്തിലെ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീന്ദ്രനാണ് സഹനിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്,…
Read More » -
LIFE
അശ്വിൻ ശരവണന്റെ സംവിധാനത്തിൽ ഇടവേളകളില്ലാതെ നയൻതാര ചിത്രം, ‘കണക്റ്റി’ന് യുഎ സർട്ടിഫിക്കറ്റ്
നയൻതാര നായികയാകുന്ന ചിത്രമാണ് കണക്റ്റ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റിന്റെ ദൈർഘ്യം 99 മിനിട്ടാണ്. അശ്വിൻ ശരവണിന്റെ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. It's U/A for #CONNECT. Runtime: 9️⃣9️⃣ mins Get ready to experience a Tamil film without Intermission for the first time. Releasing…
Read More » -
Kerala
ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദിയെന്ന് കെ.ടി ജലീല്‍, മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴവെന്നും ഫാ. തിയോഡേഷ്യസ് ഡിക്രൂസ്
ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍. ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദിയാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിക്കെതിരായ പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നതോടെ, സംഭവിച്ചത് നാക്കുപിഴവാണെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കുറ്റസമ്മതം നടത്തി. പരാമർശം പിൻവലിക്കുന്നു എന്നും ഇതു നാക്കുപിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനറായ ഫാ. ഡിക്രൂസ് പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുതെന്നും പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണമെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: “ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ…
Read More » -
NEWS
ലോകകപ്പില്‍നിന്ന് ഇറാന്‍ പുറത്ത്; പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും നാട്ടില്‍ ആഘോഷം!
ടെഹ്റാന്‍: ഖത്തര്‍ ലോകകപ്പില്‍ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയോട് തോറ്റ് സ്വന്തം രാജ്യം പുറത്തായത് ആഘോഷിച്ച് ഇറാന്‍ ജനത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പില്‍ പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരേ നടന്ന ഓപ്പണിങ് മാച്ചില്‍ ഇറാന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ദേശീയ ഗാനമാലപിക്കാതെ സര്‍ക്കാരിനെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. എങ്കിലും ടീം സര്‍ക്കാരിന്റെ പ്രതിനിധികളാണെന്നും രാജ്യത്തെ ജനങ്ങളുടെ ഒപ്പമല്ലെന്നുമാണ് കൂടുതല്‍ പ്രക്ഷോഭകരും ഇപ്പോഴും കരുതുന്നത്. വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചവിട്ടിയും ഇറാന്‍ ജനത ടീമിന്റെ തോല്‍വി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ 22 വയസുകാരിയായ മഹ്‌സ അമിനി സദാചാര പോലീസിന്റെ കസ്റ്റഡിയിലില്‍ മരിച്ചതോടെയാണ് ഇറാനില്‍ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തില്‍ സുരക്ഷാ സേനാംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം 300 ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന്…
Read More » -
Crime
നാല് വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; വിഷം കഴിച്ച കാമുകന്‍ ഗുരുതരാവസ്ഥയില്‍
മലപ്പുറം: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശി സൗജത്തിനെയാണ് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് സൂചന. കാമുകന്‍ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ വിഷം കഴിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 2018 ഒക്ടോബറിലാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളിയായ സവാദിനെ ബഷീറിന്റെ സഹായത്തോടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ശേഷം കഴുത്തറുക്കുകയും ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു ഇരുവരും. സൗജത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read More » -
NEWS
ചൈനയില്‍നിന്നു ‘മുങ്ങിയ’ ജാക് മാ ജപ്പാനില്‍ ‘പൊങ്ങി’
ടോക്കിയോ: ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍. ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ ജപ്പാനിലുണ്ടെന്ന വിവരം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020 ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യു.എസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്‌സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായിയായ മായെ, സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികള്‍ക്കെതിരേ ചൈനീസ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
Read More » -
Kerala
മേയറെ സംരക്ഷിച്ച് സര്‍ക്കാര്‍; കത്ത് കേസില്‍ സി.ബി.ഐ വേണ്ടെന്ന് കോടതിയില്‍
കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമനത്തില്‍ പാര്‍ട്ടിപ്പട്ടിക തേടി അയച്ച കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താന്‍ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയര്‍ മൊഴി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം. കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍തന്നെ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കേസ് അന്വേഷിക്കാനുള്ള സമയം ക്രൈംബ്രാഞ്ചിന് അനുവദിക്കണം. വ്യാജരേഖ ചമച്ചത് ഉള്‍പ്പെടെയുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടുപോവുകയാണ്. അതിനിടയില്‍ കോടതി ഇടപെടലോ അന്വേഷണ ഏജന്‍സിയെ മാറ്റുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. കത്ത് മേയര്‍ സ്ഥലത്തില്ലാത്ത സമയത്താണ് തയ്യാറാക്കപ്പെട്ടതെന്നും സര്‍ക്കാര്‍ പറയുന്നു. കേസില്‍ പരാതി നല്‍കിയ ഉടന്‍തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാര്‍ഡ്…
Read More » -
NEWS
ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു
ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന്‍ ചൈനയുടെ ഭരണനേതൃത്വത്തില്‍ എത്തിയത്. 1989ല്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത് രാജ്യാന്തര തലത്തില്‍ ചൈന വന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത് ആഭ്യന്തരമായ ഭിന്നപ്പിനു വഴിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തില്‍ മധ്യസ്ഥന്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടിയിലും ഭരണ നേതൃത്വത്തിലും ജിയാങ് സെമിന്റെ ഉയര്‍ച്ച. ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ജിയാങ് സെമിന്‍ പത്തു വര്‍ഷം രാജ്യത്തെ നയിച്ചു. 1997ല്‍ ഹോങ്കോങ് കൈമാറ്റം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
Read More » -
Crime
കോഴിക്കോട് കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; 2.53 കോടി കാണാനില്ലെന്ന് പരാതി
കോഴിക്കോട്: കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയെന്ന് പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2.53 കോടി രൂപ കാണാനില്ലെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍, പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബാങ്കും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതില്‍ ‘പൂരക പോഷകാഹാര പദ്ധതി’യില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിഞ്ഞ മാസം കോര്‍പ്പറേഷന്‍ ചെക്ക് സമര്‍പ്പിച്ചപ്പോഴാണ് തിരിമറി പുറത്തുവന്നതെന്നാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പറയുന്നത്. ആവശ്യമായ തുകയില്ലെന്ന് കാട്ടി ബാങ്ക് ചെക്ക് മടക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു തവണകളായി 98 ലക്ഷം രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതിനെതിരേ ബാങ്കില്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കി. ഈ സമയത്ത് പുതിയ മാനേജറാണ് ബാങ്കിന്റെ ചുമതലയില്‍ ഉണ്ടായിരുന്നത്. കോര്‍പ്പറേഷന്റെ പരാതിയില്‍ പുതിയ മാനേജര്‍ ഇന്റേണല്‍…
Read More » -
Kerala
വിഴിഞ്ഞം അക്രമത്തില്‍ 164 കേസുകള്‍; പ്രതികളെ തിരിച്ചറിയാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അക്രമസംഭവത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി സ്‌പെഷല്‍ ഓഫിസര്‍ ആര്‍.നിശാന്തിനി ഐ.പി.എസ്. നിയമ നടപടികളുമായി മുന്നോട്ടു പോകും. 164 കേസുകള്‍ നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളുടെ കാര്യം ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. വിഴിഞ്ഞം മുല്ലൂരിലേക്ക് ഹിന്ദുഐക്യവേദി പ്രഖ്യാപിച്ച മാര്‍ച്ചിനു പോലീസ് അനുമതി നിഷേധിച്ചതായി നിശാന്തിനി പറഞ്ഞു. വിഴിഞ്ഞത്ത് മാര്‍ച്ച് എത്തുന്നതിനു മുന്‍പ് തടയും. 750 പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. വിഴിഞ്ഞം അക്രമത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് നിലവില്‍ പറയാനാകില്ല. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ താന്‍ പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്നില്ല. അക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ തേടിയോ എന്നതിനെ സംബന്ധിച്ചും ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്ന് നിശാന്തിനി പറഞ്ഞു.
Read More »