തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അക്രമസംഭവത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി സ്‌പെഷല്‍ ഓഫിസര്‍ ആര്‍.നിശാന്തിനി ഐ.പി.എസ്. നിയമ നടപടികളുമായി മുന്നോട്ടു പോകും. 164 കേസുകള്‍ നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളുടെ കാര്യം ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
വിഴിഞ്ഞം മുല്ലൂരിലേക്ക് ഹിന്ദുഐക്യവേദി പ്രഖ്യാപിച്ച മാര്‍ച്ചിനു പോലീസ് അനുമതി നിഷേധിച്ചതായി നിശാന്തിനി പറഞ്ഞു. വിഴിഞ്ഞത്ത് മാര്‍ച്ച് എത്തുന്നതിനു മുന്‍പ് തടയും. 750 പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. വിഴിഞ്ഞം അക്രമത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് നിലവില്‍ പറയാനാകില്ല.
എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ താന്‍ പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്നില്ല. അക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ തേടിയോ എന്നതിനെ സംബന്ധിച്ചും ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്ന് നിശാന്തിനി പറഞ്ഞു.