Month: November 2022
-
Crime
കോളജ് യൂണിയന്‍ പിടിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകയെ എസ്.എഫ്.ഐക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി
കൊച്ചി: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് മുമ്പ് കെ.എസ്.യു പ്രവര്‍ത്തകയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പൂത്തോട്ട എസ്.എന്‍. ലോ കോളജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി പ്രവീണയെയാണ് എസ്.എഫ്.ഐക്കാര്‍ തട്ടിക്കൊണ്ടുപോയത്. ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ.എസ്.യുവും എസ്.എഫ്.ഐയും ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെയാണ് ക്ലാസ് പ്രതിനിധിയായ പ്രവീണയെ എസ്.എഫ്.ഐക്കാര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ഉച്ചയ്ക്ക് രണ്ടുമണിക്ക് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുമണിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവീണ പറഞ്ഞു. ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കും കെ.എസ്.യുവിനും ഒമ്പത് സീറ്റ് വീതമാണ് ലഭിച്ചത്. തുടര്‍ന്ന് യൂണിയന്‍ ഭരണം തീരുമാനിക്കാനായി രണ്ടുമണിക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിരുന്നതാണ്. ഇതിനിടെയാണ് സുഹൃത്തായ വിദ്യാര്‍ഥിനി തനിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പോകാന്‍ കൂടെവരാമോ എന്നും ചോദിച്ച് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു കാര്‍ അവിടെ എത്തി. ആശുപത്രിയില്‍ പോകാനെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ കാറില്‍ കയറ്റി. സുഹൃത്തിനെ കൂടാതെ രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പോകാതെ കാര്‍ പലവഴികളിലൂടെ കറങ്ങി. ഒടുവില്‍ മൂന്ന് മണിക്കൂറിന്…
Read More » -
Kerala
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന്റെ ആദ്യപടിയാണിത്. നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍വകലാശാല ഭേദഗതി നിയമത്തിന്റെ കരട് അവതരിപ്പിക്കലായിരുന്നു ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ മുഖ്യ അജന്‍ഡ. സാധാരണഗതിയില്‍ കരടുബില്‍, ഗവര്‍ണറുടെ കൂടി അംഗീകാരത്തിന് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കുന്ന ധനകാര്യ മെമ്മൊറാണ്ടം ബില്ലിന്റെ ഭാഗമായ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പോകണം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ല് പിടിച്ചുവെക്കാനിടയുള്ളതിനാല്‍ ധനകാര്യ മെമ്മൊറാണ്ടം ഒഴിവാക്കിക്കൊണ്ടുള്ള സര്‍വകലാശാല ഭേദഗതി നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പുതിയ സര്‍വകലാശാല ഭേദഗതി പ്രകാരം ചാന്‍സലര്‍ സ്ഥാനത്ത് അതിവിദഗ്ധരായ ആളുകളെ നിയമിക്കും.
Read More » -
Kerala
എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയുടെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി ഉത്തരവ്
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍്.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടെ ഉത്തവ്. കെ.കെ.മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മാനേജര്‍ കെ.എല്‍.അശോകന്‍ എന്നിവരെ പ്രതിയാക്കാനും കോടതി നിര്‍ദേശിച്ചു. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെയും പരാമര്‍ശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു. 2020 ജൂണ്‍ 24 നാണ് എസ്.എന്‍്.ഡി.പി യൂണിയന്‍ ഓഫീസില്‍ മഹേശനെ (54) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സി.ഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ.
Read More » -
India
ഡിജിറ്റൽ രൂപ നാളെ എത്തും, ആർക്കെല്ലാം കിട്ടും എങ്ങനെ ഉപയോഗിക്കണം…?
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്. ഉപയോഗിക്കേണ്ടത് എങ്ങനെ…? ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോളറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലും വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം. ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുമ്പോൾ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാളറ്റിൽ ഡിജിറ്റൽ രൂപ കിടന്നാൽ പലിശ ലഭിക്കില്ല. എവിടെ ലഭ്യമാകും…? നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ…
Read More » -
Kerala
സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് തെറ്റ്, ആണധികാരത്തിന്റെ ഭാഗമെന്ന് വനിതാ കമ്മിഷനും ഹൈക്കോടതിയും
വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നും കോടതി വിമര്‍ശിച്ചു. പ്രായപൂര്‍ത്തിയായ പൗരന്‍മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്നും കോടതി ചോദിച്ചു. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ വനിതാ കമ്മീഷനും ഇന്ന് നിലപാട് അറിയിക്കും. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്നും പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് രാത്രി പത്ത് എന്ന സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലില്‍ സമയം നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മിഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ ഒരേനിയമം ബാധകമാക്കണം. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി…
Read More » -
Crime
ഭർത്താവറിയാതെ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ, തിരൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ തെരുവ്നായ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ
തിരൂർ: കൽപകഞ്ചേരിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ തെരുവ് നായ കടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി മാതാവെന്ന് പോലീസ്. ഭർത്താവ് അറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ അലമാരയിൽ സൂക്ഷിക്കുകയും പിന്നീട് കത്തിക്കുകയും ആയിരുന്നു. യുവതിയുടെ അറസ്റ്റ് കൽപകഞ്ചേരി പോലീസ് രേഖപ്പെടുത്തി. ഭർത്താവിന്റെ സംശയമാണ് യുവതിയെ പ്രസവം മറച്ചു വെക്കാൻ പ്രഹരിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് യുവതി പ്രസവിച്ചത്. പിന്നീട് ബെഡ് ഷീറ്റ് കൊണ്ട് കുട്ടിയുടെ വായ മൂടി കെട്ടി അലമാരയിൽ സൂക്ഷിച്ചു. പിന്നീട് വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിൽ ഇട്ട് കത്തിചെങ്കിലും മഴ പെയ്തതിനാൽ. പൂർണമായി കത്തിയില്ല. തുടർന്ന് നായകൾ കടിച്ചു കീറിയത്തോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം പുറം ലോകം അറിഞ്ഞത്.യുവതിയുടെ മൂത്ത കുട്ടികളുടെ പ്രസവത്തിൽ ഭർത്താവിനു സംശയം ഉണ്ടായതിനാലാണ് ഈ പ്രസവം മറച്ചു. വെക്കലിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്.
Read More » -
Kerala
കോഴിക്കോട് മെഡിക്കൽ കോളജിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു
കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. മെഡിക്കൽ കോളജിലെ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായത്. മെഡിക്കല്‍ കോളജ് പോലുള്ള സ്ഥാപനത്തില്‍ പാമ്പുപിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ധരായ പലരും വ്യക്തമാക്കി. വാവ സുരേഷ് ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും…
Read More » -
India
സ്വയംചികിത്സ എന്ന രീതിയിൽ ചെറിയ പനിക്കുപോലും ആന്റിബയോട്ടിക് ഉപയോഗം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പഠനം, സൂക്ഷിച്ചില്ലെങ്കിൽ വലിയവില കൊടുക്കേണ്ടിവരും
യുക്തിപൂർവമല്ലാത്ത മരുന്നുപയോഗത്തിന് നമ്മുടെ രാജ്യം വലിയവില കൊടുക്കേണ്ടി വരുമെന്ന് ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) കർശന മുന്നറിയിപ്പ് നൽകുന്നു. അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗത്തിന് കടിഞ്ഞാൺ ഇടണമെന്ന് സാരം. പനി, ജലദോഷം തുടങ്ങിയ ചെറുരോഗലക്ഷണങ്ങൾ വന്നാൽപ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നവർ ഏറെയാണ്. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രോഗിക്ക് ഗുണം ചെയ്യില്ലെന്നും മറിച്ച് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നുമാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്. ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും അവയെ ഫലശൂന്യമാക്കുന്ന, ബാക്ടീരിയയുടെ ആര്‍ജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്നു വിളിക്കുന്നത്. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ സർവേ ആധാരമാക്കിയാണ് ആന്റിബയോട്ടിക് ഉപയോഗം വിവേകപൂർണമാകണം എന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്. അലക്ഷ്യമായ ഉപയോഗം മൂലം രോഗികളിൽ ഭൂരിഭാഗത്തിനും മരുന്നിന്റെ ഫലം ലഭിക്കുന്നില്ലെന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആണ് വികസിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ഉപയോഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച…
Read More » -
Food
ബുദ്ധിക്കും ശക്തിക്കും കടമുട്ട, പോഷക സമൃദ്ധം; പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: കാടമുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
വലുപ്പത്തില്‍ ക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. 5 സാധാരണ മുട്ടയ്ക്കു പകരം നില്‍ക്കാന്‍ ഒരു കാടമുട്ടയ്ക്കു കഴിയുമത്രേ. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബിയും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട് ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വിറ്റാമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമൃദ്ധമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് (ovomucoid) എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കാടമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക്…
Read More » -
LIFE
ആക്ഷൻ ഹീറോയിൽനിന്ന് കുടുംബ നായകനിലേക്ക്… പെപ്പെയുടെ ‘ഓ മേരി ലൈല’ ക്രിസ്മസ് റിലീസ്; തിയതി പ്രഖ്യാപിച്ചു
ആൻറണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ആന്റണി വർഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ…
Read More »