CrimeNEWS

കടവന്ത്രയില്‍ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ പിടിയില്‍

കൊച്ചി: കടവന്ത്ര എളംകുളത്ത് വീട്ടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കൂടെ താമസിച്ചിരുന്ന റാം ബഹാദൂര്‍ ബിസ്ത് (45) പിടിയില്‍. കൊച്ചി സിറ്റി പോലീസ്, കേന്ദ്ര ആഭ്യന്തര വകുപ്പു വഴി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേപ്പാള്‍ പോലീസ് ഇയാളെ പിടികൂടിയതായാണ് വിവരം.

നേപ്പാളില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും നേപ്പാള്‍ സ്വദേശിനി ഭാഗീരഥി ധാമിയെ ഇയാള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതിയെ കൈമാറുന്നതു സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങള്‍ മറികടക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഒരാഴ്ചയിലേറെയായി എറണാകുളം സിറ്റി പോലീസിന്റെ അഞ്ച് അന്വേഷണ സംഘങ്ങള്‍ ഇയാളുടെ ഒളിത്താവളങ്ങള്‍ തേടിയുള്ള അന്വേഷണത്തിലായിരുന്നു.

Signature-ad

ഡല്‍ഹിയില്‍ പ്രതി എത്തിയതായി ഫോണ്‍ സിഗ്‌നല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ മൊബൈല്‍ സിംകാര്‍ഡ് ഉപേക്ഷിച്ചെങ്കിലും പുതിയ സിംകാര്‍ഡ് വാങ്ങി പഴയ ഫോണില്‍ ഇട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലിരിക്കെയാണ് ഇയാള്‍ നേപ്പാളിലേയ്ക്കു കടന്നതായി കണ്ടെത്തിയത്. തുടര്‍ന്നു നേപ്പാള്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചു.

എളംകുളത്ത് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ ഒറ്റമുറി വീട്ടില്‍ ദമ്പതികള്‍ എന്ന പേരിലാണ് ഒന്നര വര്‍ഷമായി ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്നത്. ലക്ഷ്മി എന്ന പേരിലാണ് ഭാഗീരഥി കഴിഞ്ഞിരുന്നത്. തങ്ങള്‍ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ഇരുവര്‍ക്കും ഇടയില്‍ കലഹം പതിവായതോടെ വീട് ഒഴിയണം എന്ന് അറിയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷമാണ് പ്രതി മുങ്ങിയത്. ഇതോടെ അന്വേഷണം വഴിമുട്ടി. ഇതിനിടെ ലഭിച്ച ചില തുമ്പുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

 

 

 

Back to top button
error: