പാനൂര്‍: കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം. മുന്നറിയിപ്പില്ലാത്ത സമരത്തില്‍ രോഗികൾ ഉൾപ്പടെ നിരവധി യാത്രക്കാര്‍ വലഞ്ഞു.
ഉള്ളിയേരി ബസ്റ്റാന്‍ഡില്‍ വച്ച് ഇന്നലെ വൈകിട്ടുണ്ടായ കൈയ്യാങ്കളിയാണ് സമരത്തിന് കാരണമെന്ന് പറയപ്പെടുന്നു. തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസുകള്‍ കൂട്ടമായി ഉള്ളിയേരിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു പോലീസ് വന്ന് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരിഹരിക്കപ്പെട്ടില്ല. രാത്രി വൈകി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.
സമരത്തെക്കുറിച്ച്മുന്നറിയിപ് പില്ലാത്തതിനാല് കെഎസ്ആര്‍ടിസി കൂടുതല്‍ ഷെഡ്യൂളുകള്‍ നടത്തിയിട്ടില്ല. ഓടുന്ന ബസുകളില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ യാത്ര ചെയ്യുകയാണ്.
പ്രവൃത്തി ദിവസമായതിനാല്‍ പെട്ടെന്നുണ്ടായ സ്വകാര്യബസ് സമരം യാത്രക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്.