ന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇലക്ട്രോണിക് രേഖകള്‍ പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് യു യു ലളിത് അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2000 ലാണ് ചെങ്കോട്ട ആക്രമണം ഉണ്ടായത്. രണ്ടു സൈനികര്‍ അടക്കം മൂന്ന് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചെങ്കോട്ടയില്‍ പ്രവേശിച്ച ശേഷം ഒരു വിവേചനവുമില്ലാതെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് കേസ്.
ചെങ്കോട്ട ആക്രമണ കേസില്‍ വിചാരണ കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. ഇലക്ട്രോണിക് രേഖകള്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച് കൊണ്ടാണ് സുപ്രീംകോടതി വിധി. കേസില്‍ പ്രതിയുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞ സുപ്രീംകോടതി, ആരിഫിന്റെ പുനഃ പരിശോധനാ ഹര്‍ജി തള്ളുന്നതായി അറിയിച്ചു.