NEWS

ലഹരിമരുന്നുകളുടെ തലസ്ഥാനമായി ബംഗളൂരു; പ്രധാന വിപണന കേന്ദ്രം കേരളം

ബംഗളൂരു :ലഹരിമരുന്നുകളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് ബംഗളൂരു. പ്രധാന വിപണന കേന്ദ്രം കേരളവും.
എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നിന് നഗര-ഗ്രാമ ഭേദമില്ലാതെ സ്‌കൂള്‍ കുട്ടികളില്‍ പോലും കേരളത്തിൽ അടിമകളായി മാറിയിരിക്കുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും വില്‍ക്കുന്നതിലും ഇന്ന് സ്ത്രീകളും ഏറെ മുൻപന്തിയിലാണ്. ലഹരിക്കടിമപ്പെട്ട് പോയാല്‍ പിന്നെ മുന്‍-പിന്‍ ചിന്തകളില്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി വലിയ രീതിയില്‍ കേരളത്തില്‍ മയക്കുമരുന്ന് പിടിക്കപ്പെടുന്നുണ്ട്. അതിന്റെ ഇരട്ടിയായി സംസ്ഥാനത്തേക്ക് ഇവ ഒഴുകുന്നുണ്ട്. ബംഗളൂരുവില്‍ നിന്ന് ദിനം പ്രതിയെത്തുന്ന നൂറിലേറെ ബസുകളിലും വിവിധ വാഹനങ്ങളിലുമായി കോടികളുടെ രാസ ലഹരിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ആവശ്യക്കാര്‍ ഏറെ.
 ബാംഗ്ളൂര്‍ ഇതിന്റെ പ്രധാന ഇടമായി മാറിയിരിക്കുന്നു. പോലീസിന്റെ മൂക്കിന് തുമ്ബില്‍ പോലും ലഹരി വില്‍ക്കാനും വാങ്ങാനും കഴിയും എന്ന അവസ്ഥയാണ് ഇന്ന് ബംഗളൂരിലും കേരളത്തിലുമുള്ളത്.
ബംഗളൂരു നഗരത്തില്‍ മാത്രം ഈ വര്ഷം 11,716 ഡ്രഗ് കേസുകളിലായി 2622പേരാണ് അറസ്റ്റിലായത്. ഇതിന്റെ നാലിരട്ടി വരും കേരളത്തിൽ അറസ്റ്റിലായവരുടെ എണ്ണം.

Back to top button
error: