NEWS

ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍ 

ലപ്പുറം: ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍.

വണ്ടൂര്‍ നടുവത്ത് സ്വദേശി അഭിലാഷാണ് പോലീസിന്റെ പിടിയിലായത്. കഞ്ചാവ് കേസില്‍ മുന്‍പും അറസ്റ്റിലായ പ്രതിയുടെ പക്കലില്‍ നിന്ന് ആറോളം കഞ്ചാവു പൊതികള്‍ പോലീസ് കണ്ടെടുത്തു.

ഇന്നലെ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വണ്ടൂരില്‍ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല സ്ഥലം എം എല്‍ എ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് കുമ്മാളി അഭിലാഷ് എന്ന് അറിയപ്പെടുന്ന വണ്ടൂര്‍ നടുവത്ത് സ്വദേശി അഭിലാഷ് കഞ്ചാവ് വില്‍പ്പന നടത്തിയത്.

Signature-ad

 

 

തൊട്ടടുത്തുള്ള വിദ്യാലയത്തിനോട് ചേര്‍ന്നുള്ള റോഡരികില്‍ വച്ചായിരുന്നു ഇയാളുടെ കഞ്ചാവ് കച്ചവടം.നാട്ടുകാരിൽ ആരോ അറിയിച്ചതിനെ തുടർന്നായിരുന്നു പോലീസെത്തി ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: