NEWS

പരുമല തീര്‍ത്ഥാടന പദയാത്രികര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കേരള മുസ്ലിം യുവജന ഫെഡറേഷന്‍ 

പത്തനംതിട്ട :പരുമല തീര്‍ത്ഥാടന പദയാത്രികര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കേരള മുസ്ലിം യുവജന ഫെഡറേഷന്‍ .

കേരള മുസ്ലിം യുവജന ഫെഡറേഷന്‍ വെട്ടിയാര്‍ യൂണിറ്റിലെ പ്രവര്‍ത്തകരാണ് പദയാത്രികര്‍ക്ക് ആശ്വാസമായി രംഗത്ത് വന്നത്. കെ എം വൈ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ അലിഫ് എസ് ഹുസൈന്‍, മുഹമ്മദ് ഷാന്‍, ഹാഫിസ് എം ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി.

 

Signature-ad

 

ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യന്‍ ഒന്നാണെന്നുള്ള സന്ദേശമാണ് കേരള മുസ്ലീം യുവജന ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ നല്കുന്നതെന്ന് നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് മൈനോറിറ്റി സെല്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: