IndiaNEWS

‘ഇന്ത്യയുടെ സ്റ്റീല്‍മാന്‍’ ജെ.ജെ. ഇറാനി അന്തരിച്ചു

റാഞ്ചി: ‘ഇന്ത്യയുടെ സ്റ്റീല്‍മാന്‍’ എന്നറിയപ്പെട്ടിരുന്ന ജംഷെഡ് ജെ.ഇറാനി (ജെ.ജെ.ഇറാനി -86) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ ജംഷെഡ്പുര്‍ ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. ടാറ്റ സ്റ്റീലിന്റെ മുന്‍ മാനേജിങ് ഡയറക്ടറാണ്. 2007ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

43 വര്‍ഷത്തെ സേവനത്തിനുശേഷം 2011 ജൂണിലാണ് ബോര്‍ഡ് ഓഫ് ടാറ്റ സ്റ്റീലില്‍നിന്നും ഇറാനി വിരമിച്ചത്. ഇറാനിയുടെ കാലയളവിലാണ് ടാറ്റ സ്റ്റീല്‍ ആഗോളതലത്തില്‍ പ്രശസ്തമായത്. 1936 ജൂണ്‍ രണ്ടിന് നാഗ്പുരിലാണ് ഇറാനിയുടെ ജനനം. യു.കെയില്‍നിന്നു മെറ്റലജിയില്‍ പി.എച്ച്ഡി കരസ്ഥമാക്കിയ ഇദ്ദേഹം ബ്രിട്ടീഷ് അയണ്‍, സ്റ്റീല്‍ റിസര്‍ച്ച് അസോസിയേഷന്‍ എന്നീ കമ്പനികളാണ് പ്രഫഷണല്‍ ജീവിതം ആരംഭിച്ചത്.

Signature-ad

1968 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ടാറ്റയില്‍ ചേരുകയും ചെയ്തു. പടിപടിയായി ഉയര്‍ന്ന് 1992ല്‍ ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടര്‍ വരെയായി. 2001 ല്‍ ടാറ്റ സ്റ്റീലില്‍നിന്നു വിരമിച്ചു. പിന്നീട് ബോര്‍ഡ് ഓഫ് ടാറ്റ സ്റ്റീലില്‍ നോണ്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായി. ടാറ്റ സ്റ്റീലിനും ടാറ്റ സണ്‍സിനും പുറമെ ടാറ്റ മോട്ടര്‍സ്, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ കമ്പനികളിലും ഡയറക്ടറായിരുന്നു. ഡെയ്‌സിയാണ് ഭാര്യ. മക്കള്‍: സുബിന്‍, നിലോഫര്‍, തനാസ്.

 

Back to top button
error: