ഈ സാഹചര്യം നേരിടാന്‍ വീട്ടമ്മമാരുടെ പേരില്‍ മാസ വരുമാനം ലഭിക്കുന്നൊരു പദ്ധതിയില്‍ ചേരുകയെന്നതാണ് ഉചിതം. ഇതിന് നാഷണല്‍ പെന്ഷന് സ്കീമില്‍ നിക്ഷേപിക്കാം പെന്‍ഷനും നിക്ഷേപവും ഒരുമിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സിസ്റ്റം. വാര്‍ധക്യ കാലത്ത് വിപണി അടിസ്ഥാനമാക്കിയുള്ള സ്ഥിര വരുമാനം എന്‍പിഎസ് വഴി ലഭിക്കും. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ മാസ വരുമാനം പ്രതീക്ഷിക്കാം.18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് എന്‍പിഎസില്‍ അക്കൗണ്ടെടുക്കാം. വ്യക്തിഗത അക്കൗണ്ട് മാത്രമാണ് എന്‍പിഎസില്‍ ആരംഭിക്കാന്‍ സാധിക്കുന്നത്.
കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. നിക്ഷേപിക്കാനുള്ള തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. പോയിന്റ് ഓഫ് പ്രസന്‍സ് സേവനകേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസില്‍ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.