റിയാദ്: സ്വന്തം നാട്ടുകാരായ നുഴഞ്ഞുകയറ്റക്കാരെ സഹായിച്ച യെമന്‍ യുവാവ് സൗദി അറേബ്യയില്‍ പിടിയില്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ സൗകര്യം നല്‍കിയ യെമനിയെ അബഹ സുല്‍ത്താന്‍ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് പിടിയിലായത്.
നുഴഞ്ഞുകയറ്റക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. യെമന്‍ പൗരനെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീര്‍ പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ജിസാനില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ സൗദി പൗരനെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹരഥില്‍ വെച്ച് സുരക്ഷാസേന അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ പത്ത് എത്യോപ്യക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് സൗദി പൗരന്‍ പിടിയിലായത്.