Month: September 2022

  • Kerala

    എന്തൊരു ദൗര്‍ഭാഗ്യം! ഭാഗ്യാന്വേഷികളെക്കൊണ്ട് പൊറുതിമുട്ടി ഭാഗ്യവാന്‍

    തിരുവനന്തപുരം: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംബര്‍ നേടിയ ശ്രീവരാഹം സ്വദേശി അനൂപ്. രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി. ആളുകളെ സഹായിക്കാന്‍ മനസുണ്ടെന്നും എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് പണം ഉപയോഗിക്കില്ലെന്നാണ് തീരുമാനമെന്നും അനൂപ് പറയുന്നു. മാധ്യമങ്ങളിലൂടെ തന്നെ കണ്ട് പരിചയമായതുകാരണം ഇപ്പോള്‍ ഒരിടത്തും പോകാന്‍ കഴിയുന്നില്ല. വീടിന് പുറത്ത് ഗേറ്റിന് മുന്നില്‍ വന്ന് ആളുകള്‍ തട്ടുകയാണെന്നും അനൂപ് പറയുന്നു. പണം കിട്ടിയില്ലെന്ന് പറഞ്ഞാലും ആളുകള്‍ വിടാതെ പിന്തുടരുന്നത് കാരണം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഓണം ബമ്പര്‍ അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ഓരോ ദിവസം കഴിയുംമ്പോഴും അവസ്ഥ മാറി വരികയാണ്. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ല. കുട്ടിക്ക് സുഖമില്ലാതായിട്ട്…

    Read More »
  • India

    കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയും ഇന്ത്യക്കാര്‍ക്കെതിരേ അക്രമം ഏറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ഇന്ത്യക്കാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മിഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകുമെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.    

    Read More »
  • Local

    ഹെല്‍മറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വണ്ടിയോട്ടം

    ആലുവ: ഹര്‍ത്താല്‍ ദിനത്തില്‍ സ്വരക്ഷയ്ക്കായി ഹെല്‍മറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറല്‍. ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് അക്രമം പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്. മറ്റു പലയിടങ്ങളിലും ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്നതിന്റെ വീഡിയോയും പുറത്തുവരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫിസുകളിലും വീടുകളിലുമായി എന്‍.ഐ.എ രാജ്യവ്യാപകമായി വ്യാഴാഴ്ച നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളുണ്ടായി. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമികള്‍ കല്ലെറിഞ്ഞു.  

    Read More »
  • Kerala

    പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും, പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

    സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെയും മട്ടന്നൂർ ഇല്ലൻമൂലയിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെയും ബോംബെറിഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രണ്ട് ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. ഈ മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിപ്പിച്ചു കയറ്റി. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ടയിൽ ഹർത്താൽ അക്രമാസക്തമായി. വഴി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈരാറ്റുപേട്ട ടൗണിൽ രാവിലെ തന്നെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. എട്ടരയോടെയാണ് സംഘർഷം ഉണ്ടായത്. പ്രൈവറ്റ് ബസ്റ്റാൻഡ് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞു നിർത്തി മർദ്ദിച്ചു. തിരുവനന്തപുരം പാങ്ങോട്ടും വെഞ്ഞാറമൂട്ടിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ വ്യാപക അക്രമം. പങ്ങോട് മൈലമൂട്ടിലും, വെഞ്ഞാറമൂട് കോലിയക്കോട്ടുമാണ് ബസുകൾക്ക് നേരെ അക്രമം നടന്നത്. ആലപ്പുഴ വളഞ്ഞവഴിയിൽ…

    Read More »
  • Health

    ഗുണദോഷ സമ്മിശ്രമീ സ്വയംഭോഗം…

    സ്വയംഭോഗമെന്നു കേട്ടല്‍ ആരുമൊന്നു ഞെട്ടും. എന്നാല്‍, ലൈംഗികതയ്ക്കു പുറമേ ഇതിന് ഒട്ടനവധി ആരോഗ്യവശങ്ങള്‍കൂടിയുണ്ട്. സ്വയം നേടുന്ന ലൈംഗിക സുഖം എന്ന ഗണത്തില്‍ വരുന്ന ഒന്നാണിത്. മനുഷ്യവംശത്തോളം പഴക്കമുണ്ടെങ്കിലും ഇതിനെക്കുറിച്ച്് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. വന്ധ്യത വരുത്തും പുരുഷ ശേഷി കുറയ്ക്കും തുടങ്ങിയവ അതില്‍ ചിലതാണ്. മിതമായാല്‍ ആരോഗ്യ ഗുണവും ഇല്ലെങ്കില്‍ അനാരോഗ്യവുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. സ്വയംഭോഗം സംബന്ധിച്ച ധാരണകളും ഇതിന്റെ വാസ്തവങ്ങളുമെല്ലാം അറിയൂ. സ്വയംഭോഗത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ 95 ശതമാനം പുരുഷന്മാരും 89 ശതമാനം സ്ത്രീകളും തങ്ങള്‍ മാസ്റ്റര്‍ബേഷന്‍ അഥവാ സ്വയംഭോഗം ചെയ്യുന്നവരാണെന്നു സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇതെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് സാധാരണമായ ഒന്നാണ്. എന്നാല്‍, ഇതുസംബന്ധിച്ച്് നിറം പിടിപ്പിച്ച പല കഥകള്‍ പരത്തുന്നതിലാണ് പലര്‍ക്കും താല്‍പര്യം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തില്‍ പല പ്രതിഫലനമുണ്ടാക്കുന്നുണ്ട്. ഇതില്‍ നല്ലതും ചീത്തയുമുണ്ട്. ശരീരത്തിന് റിലാക്സേഷന്‍ സ്വയംഭോഗം ശരീരത്തിന് റിലാക്സേഷന്‍ നല്‍കുന്നുവെന്നതാണ് ഒന്ന്. സ്വയംഭോഗ സമയത്ത് സമയത്ത് ഒട്ടനവധി ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍…

    Read More »
  • NEWS

    മസ്‌കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും പരിശോധന; 24 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

    മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗം മത്രയിലെ 32 റെസ്റ്റോറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് പരിശോധന നടത്തിയത്. https://twitter.com/M_Municipality/status/1572816998022905860?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1572816998022905860%7Ctwgr%5Ea95682d46e24773129ad90c90c4b63d33a53abdb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FM_Municipality%2Fstatus%2F1572816998022905860%3Fref_src%3Dtwsrc5Etfw പരിശോധനയില്‍ 24 കിലോഗ്രാം പഴകിയ ഭക്ഷണസാധനങ്ങളും പാചകത്തിന് യോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ആരോഗ്യ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ ഒമാനില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി വിവിധ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തിയിരുന്നു. മത്രയിലെ റെസ്‌റ്റോറന്റിലും കഫേകളിലുമാണ് മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ രണ്ട് കടകള്‍ അടപ്പിച്ചു. 51 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ നിന്ന് 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. പാചകത്തിന് യോഗ്യമല്ലാത്ത 104 പാത്രങ്ങളും പിടിച്ചെടുത്തിരുന്നു. പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍…

    Read More »
  • Kerala

    ഹര്‍ത്താല്‍: കട അടപ്പിക്കാനെത്തിയവര്‍ ‘കൈനിറയേ’ നല്‍കി നാട്ടുകാര്‍

    കണ്ണൂര്‍:  പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ഇവരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

    Read More »
  • Kerala

    വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല

    തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി പ്രതികരിച്ചു. തുഖമുഖ നിർമ്മാണം നിർത്തി വയ്ക്കില്ലെന്നും സമവായ നിർദ്ദേശങ്ങളിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് ലത്തീൻ സഭ അറിയിച്ചെന്നുമാണ് സർക്കാരിൻ്റെ പ്രതികരണം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മിൽ ചർച്ച നടക്കുന്നത് . ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ച് നിൽക്കുകയാണ്. വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് 54 കുടുംബം മാത്രമാണ് സ്വീകരിച്ചത്. തുറമുഖ നിർമ്മാണം നിർത്തി വച്ച് ഒത്തുതീർപ്പിനില്ലെന്ന് സർക്കാർ ആവർത്തിച്ചു അതിനിടെ പരമ്പരാഗത മത്സ്യതൊഴിലാളികളിൽ വലിയൊരു വിഭാഗം നഷ്ടപരിഹാര…

    Read More »
  • Kerala

    കാട്ടാക്കടയിലെ അക്രമത്തില്‍ പ്രതഷേധിച്ച് ജ്വല്ലറി ഉടമ കെഎസ്ആര്‍ടിസിക്ക് നല്‍കിയ ലക്ഷങ്ങളുടെ പരസ്യം പിന്‍വലിച്ച്

    കോട്ടയം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ കെ എസ് ആര്‍ ടി സിക്ക് നൽകിയ പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി ഉടമ. കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചനാണ് താൻ കെ എസ് ആര്‍ ടി സിക്ക് നൽകിയ പരസ്യം പിൻവലിക്കുന്നതായി അറിയിച്ചത്. മാസം കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിൻവലിച്ചത്. മാത്രമല്ല മര്‍ദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമന്റെ മകൾ രേഷ്മയുടെ മൂന്ന് വര്‍ഷത്തെ യാത്രയ്ക്കുളള ചെലവിലേക്കായി 50,000 രൂപയുടെ ചെക്കും നൽകി. പരസ്യം പിൻവലിച്ചതുമായി ബന്ധപ്പെട്ട് ടോണി വര്‍ക്കിച്ചൻ കെ എസ് ആര്‍ ടി സി എംഡി ബിജു പ്രഭാകറിന് കത്ത് നൽകി. പൊതുമേഖലാസ്ഥാപനമായ കെ എസ് ആര്‍ ടി സിയില്‍നിന്ന് ജനം ആഗ്രഹിക്കുന്നത് ഇത്തരം പെരുമാറ്റമല്ലെന്നും കുറ്റക്കാരായ ജീവനക്കാര്‍ മാപ്പുപറയണമെന്നും ടോണി വര്‍ക്കിച്ചന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള…

    Read More »
  • Crime

    ആംബുലസിന് കല്ലെറിഞ്ഞും കാടത്തം; ആര്‍.എസ്.എസ് കാര്യാലയത്തിന് നേര്‍ക്കും ബോംബേറ്

    തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം തുടരുന്നു. കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. മട്ടന്നൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് പോലീസുകാര്‍ക്കുനേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബൈക്കിടിച്ചു കയറ്റി. കോട്ടയം ഈരാറ്റുപേട്ടയിലും സംഘര്‍ഷമുണ്ടായി. പോലീസും ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടി. കോട്ടയം സംക്രാന്തിയില്‍ ലോട്ടറി കട അക്രമികള്‍ അടിച്ചു തകര്‍ത്തു. തൃശൂര്‍ ചാവക്കാട് ആംബുലന്‍സിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തു. നെടുമ്പാശേരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തില്‍ പരുക്കേറ്റു. ഹോട്ടലിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്കും അക്രമികള്‍ തകര്‍ത്തു. വാഹനങ്ങള്‍ക്കു നേരെ കല്ലേറു തുടരുകയാണ്. സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ലോറികള്‍ക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറില്‍ തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ ജിനുവിനു…

    Read More »
Back to top button
error: