LocalNEWS

ഹെല്‍മറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വണ്ടിയോട്ടം

ആലുവ: ഹര്‍ത്താല്‍ ദിനത്തില്‍ സ്വരക്ഷയ്ക്കായി ഹെല്‍മറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറല്‍. ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് അക്രമം പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്. മറ്റു പലയിടങ്ങളിലും ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്നതിന്റെ വീഡിയോയും പുറത്തുവരുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫിസുകളിലും വീടുകളിലുമായി എന്‍.ഐ.എ രാജ്യവ്യാപകമായി വ്യാഴാഴ്ച നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളുണ്ടായി. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമികള്‍ കല്ലെറിഞ്ഞു.

 

Back to top button
error: