Month: September 2022
-
Kerala
എകെജി സെൻ്റര്‍ ആക്രമണം ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ വിട്ടു
എകെജി സെൻ്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു. 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ആക്രമണത്തിനുപയോഗിച്ച വാഹനം കണ്ടെത്തണം, സ്‌ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്തണം ഈ സാഹചര്യത്തില്‍ പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. ഒരു ദിവസത്തേക്ക് മാത്രം കസ്റ്റഡിയില്‍ വിട്ടാല്‍ മതിയെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. അതേസമയം ജിതിൻ്റെ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും. ഇന്നലെയായിരുന്നു എകെജി സെൻ്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ മുപ്പതിന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെൻ്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ എകെജി സെൻ്ററില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.
Read More » -
India
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കും
ദില്ലി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എന്‍ഐഎ. താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അവകാശപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ നടത്തിയ ഓപ്പറേഷനില്‍ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയില്‍ എത്തിച്ച നേതാക്കളെ എന്‍ഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിന്‍കര്‍ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു എന്‍ഐഎ ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകള്‍ വഴി പിഎഫ്‌ഐ പണം ശേഖരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. കൊലപാതകങ്ങളില്‍ എന്‍ഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകള്‍ റെയിഡില്‍ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഭീകരസംഘടനകളുമായി സമ്പര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു…
Read More » -
Breaking News
”ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി”
കൊച്ചി: ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്് ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ട്. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന കാര്യങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിച്ചു. രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളാണ് പ്രതികള്‍ ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മിറര്‍ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.…
Read More » -
Kerala
കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരള്‍ പകുത്ത് നല്‍കിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍ എന്നിവരുടെ ഏകോപനത്തില്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സര്‍ക്കാര്‍ മേഖലയിലെ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
Read More » -
LIFE
എസ്സ് ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ: വേലയിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ സിദ്ധാർഥ് ഭരതൻ വേലയിൽ എസ്സ് ഐ അശോക് കുമാറായി എത്തുന്നു. അല്പം പ്രായം കൂടിയ എസ്സ് ഐ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ആണ് സിദ്ധാർഥ് ഭരതന്റെ വേലയിലെ വേഷം. തന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തെ ആയിരിക്കും വേലയിൽ സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിൻസിൽ സെല്ലുലോയിഡിലെ ബാന റിൽ എസ്സ് ജോർജ് നിർമ്മിക്കുന്ന വേല ക്രൈം ഡ്രാമാ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി ചിത്രത്തിന്റെ സംവിധാനവും എം.സജാസ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. വേലയുടെ ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത സംവിധാനം : സാം…
Read More » -
Kerala
ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് ഓർമിപ്പിച്ച് വിമർശന മുഖപ്രസംഗങ്ങളുമായി മാധ്യമങ്ങൾ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാടുകൾക്കെതിരെ മുഖപത്രമെഴുതി പ്രധാന മാധ്യമങ്ങൾ. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയടക്കം മിക്ക പത്രങ്ങളും ഗവർണറുടെ നിലപാടുകളെ തള്ളിപ്പറഞ്ഞാണ് മുഖപ്രസംഗങ്ങൾ. രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത അസാധാരണ നടപടിയെ ഭരണഘടനാ വിദഗ്ദരടക്കം വിമർശിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ലോകസഭാ മുൻ സെക്രട്ടറി പി.ഡി.ടി ആചാരി അടക്കം രംഗത്ത് വന്നതിന് പിന്നാലെയാണ് മാധ്യമങ്ങളും ഗവർണറെ വിമർശിച്ചതെന്നതാണ് ശ്രദ്ധേയം. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികൾ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകൾ ഗവർണറിൽനിന്നുതന്നെ ഉണ്ടാകണമെന്നും പ്രതിസന്ധി ഒഴിവാക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും ബി.ജെ.പി മുഖപത്രം ജന്മഭൂമി എഴുതുന്നു. ഗവർണറുമായി അനുരഞ്ജനമാണ് സർക്കാർ തേടിയിരുന്നതെന്ന് ‘മനോരമ’ പറയുന്നു. ഒരുഘട്ടത്തിൽ ചാൻസലർ സ്ഥാനമൊഴിയാൻവരെ ഗവണർ തയ്യാറെടുത്തതാണ്. അന്ന് ഗവർണറെ നോവിക്കാതെ അനുരഞ്ജനപാത തേടുകയായിരുന്നു മുഖ്യമന്ത്രിയെന്ന് മനോരമ. ബില്ലുകൾ ഒപ്പിടുന്നത് ഭരണഘടനാ ബാധ്യതയാണെന്നിരിക്കെ, വച്ചുനീട്ടാനല്ലാതെ തള്ളാൻ ഗവർണർക്കാകില്ലെന്നും മനോരമ വ്യക്‌തമാക്കുന്നു. നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കണമെങ്കിൽ പൊതുഭരണ സെക്രട്ടറിയെ മാറ്റണമെന്ന് ശഠിച്ച് സർക്കാരിനെ മുൾമുനയിൽ നിർത്തി, ആവശ്യം അംഗീകരിപ്പിച്ചതിനെ…
Read More » -
Breaking News
ഡല്‍ഹിയിലും യു.പിയിലും കനത്ത മഴ, വെള്ളക്കെട്ട്; മരണം 13
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പത്തു ജില്ലകളിലും ഗുരുഗ്രാമിലും സ്‌കൂളുകള്‍ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റും വീടിന്റെ ഭിത്തി തകര്‍ന്നു വീണും 13 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 11 പേര്‍ക്ക് പരുക്കേറ്റു. ഫിറോസാബാദ്, അലിഗഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചര വരെ 31.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ഗുര്‍ഗാവില്‍ വ്യാഴാഴ്ച 54 മില്ലീമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടത്. വസീരാബാദില്‍ 60 മില്ലീമീറ്റര്‍ മഴ പെയ്തു.
Read More » -
കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ മാനസിക പീഡനം: അച്ഛനെ മകന്‍ തൂമ്പയ്ക്ക് അടിച്ച് കൊലപ്പെടുത്തി
റായ്പുര്‍: കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ തന്നെയും ഭാര്യയെയും നിരന്തരം കളിയാക്കിയിരുന്ന അച്ഛനെ മകന്‍ തൂമ്പയ്ക്ക് അടിച്ചുകൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. മകന്‍ ഖേലന്‍ദാസിന്റെ ആക്രമണത്തില്‍ ദേവ്പുര്‍ സ്വദേശിയായ ശിവനാരായണ്‍ സത്നാമി(55)യാണ് കൊല്ലപ്പെട്ടത്. മകന്റെ അടിയേറ്റ് സാരമായി പരുക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് പതിനൊന്നുവര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ സത്നാമി മകനെയും ഭാര്യയെയും നിരന്തരമായി കളിയാക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മകന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ ബുധനാഴ്ചയും മരുമകള്‍ സംഗീതയെ സത്നാമി കുറ്റപ്പെുത്തിയിരുന്നു. ആ സമയത്ത് ഖേലന്‍ദാസും വീട്ടിലുണ്ടായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയെടുത്ത് പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ് ബോധംകെട്ടുവീണ സത്നാമിയെ ഉടന്‍തന്നെ സംഗീതയും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ധംതാരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഖേലന്‍ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read More » -
Breaking News
ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം; നൂറു പേര്‍ കരുതല്‍ തടങ്കലില്‍
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് വിരട്ടി ഓടിച്ചു. വാഹനം തടഞ്ഞ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നേരത്തേ, കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തിരുന്നു.
Read More » -
Local
കളിക്കിടെ അയയുടെ കയറില്‍ കുടുങ്ങി ബാലന്‍ മരിച്ചു
കൊച്ചി: വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്. കയറിന്റെ ഭാഗവുമായി കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ എന്‍.എസ്.എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് വരദ്.
Read More »