ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയും ഇന്ത്യക്കാര്‍ക്കെതിരേ അക്രമം ഏറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം.
ഇന്ത്യക്കാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.
കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മിഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകുമെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.