Month: September 2022

  • Business

    ആമസോണ്‍ ഡെലിവറി ഇനി മിന്നും വേഗത്തില്‍; 50 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നു

    ദില്ലി: തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒരു ഉൽപ്പന്നം ഓർഡർ ചെയ്താൽ നാലു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോൺ. നിലവിൽ 14 നഗരങ്ങളിൽ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ആണ് ഈ സേവനം ലഭിക്കുക. വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭിക്കും.  2017 ലാണ് ആമസോൺ സെയിം ഡേ ഡെലിവറി സംവിധാനം അവതരിപ്പിച്ചത്. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, വാറങ്കൽ, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ വിവിധ പിൻകോഡുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ കൂടി ഇനിമുതൽ നാലു മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ ലഭിക്കും. അതിവേഗ ഡെലിവറിക്കായി, നഗരഹൃദയത്തിൽ തന്നെ ആമസോൺ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 97 ശതമാനത്തിന് മുകളിലുള്ള പിൻകോഡുകളിൽ ഓൺലൈൻ വഴി ഓർഡർ…

    Read More »
  • Crime

    ‘ബർമുഡ കള്ളൻ’ പിടിയിൽ; തെളിഞ്ഞത് ഇരുപതോളം മോഷണകേസ്

    കൊച്ചി: അമ്പതോളം മോഷണ കേസുകളിലെ പ്രതിയായ ബർമുഡ കള്ളൻ കുറുപ്പംപടിയിൽ പൊലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പൊലീസ് പിടിയിലായത്. ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ഇരുപതോളം മോഷണ കേസുകളാണ്. മൂന്നു മാസം മുമ്പ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണ്ണവും, പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലാകുന്നത്. എഴു വർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. മോഷണം നടത്തേണ്ട വീട് ജോസ് മാത്യു നേരത്തെ കണ്ട് വയ്ക്കും. ആൾത്താമസമുള്ള സമ്പന്നരുടെ വീടാണ് ഇയാൾ തിരഞ്ഞെടുക്കുക. ബർമുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു…

    Read More »
  • Crime

    കാട്ടാക്കടയിലെ അക്രമം: മെക്കാനിക്കിനെയും പ്രതി ചേര്‍ത്തു

    തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ സ്റ്റുഡൻസ് കൺസഷൻ പാസ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ അഞ്ചാമനെ പ്രതിചേർത്തു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് അജിയെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രതികൾക്കെതിരെ എസ് സി-എസ് ടി അതിക്രമ നിയമം നിലനിൽക്കില്ല എന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം. അതേസമയം ഒളിവിലുള്ള അജി അടക്കം അഞ്ചു പ്രതികളെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘവും പറയുന്നത്. ഒളിവിൽ നിന്ന് പ്രതികൾ ജാമ്യത്തിന് ശ്രമിക്കുമ്പോഴും സമ്മർദ്ദം ചെലുത്തി കീഴടക്കാൻ പൊലീസ് നീക്കങ്ങൾ നടത്തുന്നുണ്ട്.

    Read More »
  • Business

    മുഖംമിനുക്കാൻ എയർ ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി പുതിയ കരാർ

    ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർലൈൻ 34 എഞ്ചിനുകൾ വാടകയ്‌ക്കെടുക്കുന്നു. യുഎസ് ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഫിനാൻസ് കോർപ്പറേഷനുമായി എയർ ഇന്ത്യ ഒപ്പുവെച്ചു. കരാർ പ്രകാരം, വില്ലിസ് ലീസ് എയർ ഇന്ത്യയിൽ നിന്ന്  13 എയർബസ് A321 വിമാനങ്ങളും 4 എയർബസ് A320 വിമാനങ്ങളും വാങ്ങി എഞ്ചിനുകളുടെ തകരാറുകൾ പരിഹരിച്ച ശേഷം എയർലൈന് തിരികെ പാട്ടത്തിന് നൽകും. കരാർ പ്രകാരം എയർ ഇന്ത്യയ്ക്ക് റീപ്ലേസ്‌മെന്റ്, സ്റ്റാൻഡ്‌ബൈ സ്പെയർ എഞ്ചിനുകളും വില്ലിസ് ലീസ് നൽകും. ഫ്ലോറിഡ ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഒരു ആഗോള ഏവിയേഷൻ ഫിനാൻസ് കമ്പനിയാണ്, ധനകാര്യം, മാനേജ്മെന്റ്, സ്പെയർ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് എഞ്ചിനുകൾ, ഓക്സിലറി പവർ യൂണിറ്റുകൾ എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഈ ഇടപാട് എയർ ഇന്ത്യയെ മെയിന്റനൻസ് ഭാരം ഇല്ലാതാക്കാനും എഞ്ചിനുകളുമായി ബന്ധപ്പെട്ട ഭീമമായ ചെലവിൽ നിന്നും രക്ഷിക്കുന്നു.  കൂടാതെ എയർലൈനിന്റെ സർവീസുകളിലുള്ള വിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൺ അഗർവാൾ…

    Read More »
  • Kerala

    ഭാര്യയുടെ 120 പവന്‍ സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറില്‍ നിന്നും ഭർത്താവ് അടിച്ചു മാറ്റി, ഭാര്യ നൽകിയ പരാതിയിൽ അന്വേഷണവുമായി പൊലീസ്

    ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം മാനേജരുടെ ഒത്താശയോടെ ഭർത്താവ് അടിച്ചു മാറ്റി എന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ബാങ്ക് മാനേജര്‍ക്കും എതിരേ കേസെടുത്ത് പോലീസ്. ബദിയടുക്ക മുനിയൂരിലെ റംല റസീന നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ്, നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ നാരായണന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 120 പവന്‍ സ്വര്‍ണം കാണാനില്ലെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അബ്ദുള്‍ ലത്തീഫും പരാതിക്കാരിയായ ഭാര്യ റംലയും നേരത്തെ ഗള്‍ഫിലായിരുന്നു. രണ്ടുവര്‍ഷമായി ലത്തീഫ് നാട്ടിലാണ്. പിണക്കത്തെതുടര്‍ന്ന് ഇരുവരും വെവ്വേറെയാണ് താമസം. വിദേശത്തായിരുന്ന റംല റസീന നാട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് ലോക്കറിൽ സൂക്ഷിച്ച 120 പവൻ സ്വർണാഭരണങ്ങൾ ബാങ്ക് രജിസ്റ്റർ കൃത്രിമം കാണിച്ച് ഭർത്താവ് തട്ടിയെടുത്തു എന്ന് ബോധ്യമായത്. 2020 ഓഗസ്റ്റ് 31നും 2022 സെപ്റ്റംബർ രണ്ടിനും ഇടയിൽ റംല റസീന വിദേശത്തായിരുന്നു എന്നും ഈ സമയത്ത് ആഭരണങ്ങൾ തട്ടിയെടുത്തുവെന്ന് സംശയിക്കുന്ന സംശയിക്കുന്നതായും കാസർഗോഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ…

    Read More »
  • Kerala

    റോഡ് പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം: മന്ത്രി പി എ മുഹമ്മദ് റിയാസ്

    പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥിരമായ റോഡ് പരിപാലന പരിശോധനക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ പ്രത്യേക സംഘം ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. ഈ ടീം പരിശോധനക്ക് ശേഷം നൽകുന്ന റിപ്പോർട്ട് വിലയിരുത്തിയാകും തുടർ നടപടികൾ സ്വീകരിക്കുക. ചുമതലയുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥർ സമയബന്ധിതമായി ഫീൽഡിൽ പോയി പരിശോധന നടത്തണം എന്ന പ്രധാന ഉത്തരവാദിത്തം നിർവ്വഹിക്കുവാൻ ഈ സംവിധാനം കൊണ്ട് ഭാവിയിൽ സാദ്ധ്യമാകുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘത്തിൻ്റെ പരിശോധന വെളളിയാഴ്ചയും തുടർന്നു.കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്, മലപ്പുറം,…

    Read More »
  • Kerala

    നടൻ ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകയെ പുലഭ്യം പറഞ്ഞെന്ന് പരാതി, പൊലീസ് കേസ് എടുത്തു

    ഓൺലൈൻ മാധ്യമ പ്രവർത്തകയാണ് മരട് പോലീസിൽ പരാതി നല്കിയത്. അഭിമുഖത്തിനിടെ അധിക്ഷേപിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പരാതി. പുതിയ സിനിമ’ചട്ടമ്പി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയാണ് സംഭവം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് മരട് പോലീസ് കേസെടുത്തത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്. പരാതിയിലെ പ്രസക്തഭാഗങ്ങൾ: ആദ്യത്തെ ചോദ്യത്തിന് ഇയാൾ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ ‘വീട്ടിലാരാണ് ചട്ടമ്പി’ എന്നതിന്  ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന്…

    Read More »
  • Local

    ക്രൈംബ്രാഞ്ച് എസ്‌.ഐ ചമഞ്ഞ് നാടുനീളെ കല്യാണം, ഭാര്യയുമൊത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിൽ താമസം; മലപ്പുറത്ത് വിവാഹവീരന്‍ പിടിയിലായി

    ക്രൈംബ്രാഞ്ച് എസ്‌.ഐ ചമഞ്ഞ് പലയുവതികളെ വിവാഹം കഴിച്ച തട്ടിപ്പുവീരന്‍ പിടിയില്‍. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. അടുത്തിടെ വിവാഹം കഴിച്ച ഒരു യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴാണ് പ്രതി പിടിയിലായത്. കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഒരു മാസത്തിലധികമായി കുറ്റിപ്പുറത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിച്ചു വന്നത്. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഇയാള്‍ എസ്‌.ഐയുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസില്‍ ആണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. തുടര്‍ന്ന് സിഐ ഉള്‍പ്പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് പല തട്ടിപ്പു കേസുകളിലും പ്രതിയാണ് സൈതലവി എന്ന് മനസിലായത്. ഇയാളില്‍ നിന്നും നിരവധി എ.ടി.എം കാര്‍ഡുകളും സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017…

    Read More »
  • Crime

    ജീവനക്കാരെ മര്‍ദിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ യാത്രക്കാരന്റെ പരാക്രമം

    ലോസ് ഏഞ്ചല്‍സ്: യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍െ്‌റ പരാക്രമം. വിമാന ജീവനക്കാരനെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ആളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാനവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മെക്സികോയിലെ ലോസ് കാബോസില്‍നിന്ന് യു.എസിലെ ലോസ് ഏഞ്ചല്‍സിലേക്ക് പറക്കുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 377 ലായിരുന്നു സംഭവം. കാലിഫോണിയന്‍ സ്വദേശിയായ അലക്സാണ്ടര്‍ ടുംഗ് ക്യൂലീ (33) ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയും ഇത് പിന്നീട് വൈറലാകുകയും ചെയ്തു. യാത്ര ആരംഭിച്ച് കുറച്ചുസമയത്തിനുള്ളില്‍ വിമാനത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡന്റിന്റെ തോളത്ത് പിടിച്ച് അലക്സാണ്ടര്‍ കാപ്പി വേണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ ഒഴിഞ്ഞ നിരയിലെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട അറ്റന്‍ഡന്റിനോട് ഇയാള്‍ മോശമായി പെരുമാറി. പൈലറ്റിനെ വിവരം അറിയിക്കാനായി നടന്നുനീങ്ങിയ അറ്റന്‍ഡന്റിനെ ഇയാള്‍ പിന്നിലൂടെ ചെന്ന് ഇടിച്ചു. ഇടിയേറ്റ് അറ്റന്‍ഡന്റ് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു…

    Read More »
  • മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി

    തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് സന്തോഷ് മദ്യലഹരിയിലായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് പരുക്കേറ്റ സതി. യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. സന്തോഷ് ഭാര്യയെ അതിക്രമിക്കുന്ന സമയത്ത് സന്തോഷിന്റെ അമ്മയും പതിനൊന്ന് വയസുകള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലും മദ്യലഹരിയില്‍ പ്രതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.  

    Read More »
Back to top button
error: