NEWS

കോട്ടയം കുറിച്ചിയില്‍ ഹോട്ടലിന് നേരേ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോട്ടയം കുറിച്ചിയില്‍ ഹോട്ടലിന് നേരേ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്.

ഹെല്‍മറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്.ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി ഹോട്ടലിനു മുന്നില്‍ ചെന്ന്, ജീവനക്കാരോട് സംസാരിക്കുന്നതിനിടെ, ബൈക്കിലിരുന്നയാള്‍ കയ്യില്‍ കരുതിയിരുന്ന കല്ല് വലിച്ചെറിയുകയായിരുന്നു.

 

 

ഒന്നില്‍ കൂടുതല്‍ തവണ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. കല്ലേറില്‍ ഹോട്ടലിനു മുന്‍പിലെ ചില്ലുകള്‍ തകര്‍ന്നു.

Back to top button
error: