ആലപ്പുഴ:വലയിടാന്‍ പോയ മത്സ്യത്തൊഴിലാളിയെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മങ്കൊമ്പ് വെളിയനാട് പഞ്ചായത്ത് വെട്ടുവേലിക്കളത്തില് ജോസഫ് ആന്റണി (അപ്പച്ചന്‍കുട്ടി-55) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ വീടിനു സമീപത്തെ ഒറവക്കണ്ടം പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളിയായ അപ്പച്ചന്‍കുട്ടി വീടിനു സമീപത്തെ പുളിഞ്ചുവട് ജംഗ്ഷനില്‍ ചായക്കച്ചവടം കൂടി നടത്തുന്നുണ്ട്. രാവിലെ ഒന്‍പതോടെ പാടശേഖരത്തില്‍ ഉടക്കുവലിയിടുന്നതിനാ
ഉച്ചയായിട്ടും തിരികെ വീട്ടിലെത്താതിരുന്നതി നെത്തുടര്‍ന്ന് വീട്ടുകാരും സഹോദരങ്ങളും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.