കൊല്ലം: കൊല്ലത്തിന്റെ ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന.
കൊല്ലം തീരത്ത് നിന്ന്10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഈ ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും.
ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ അടുത്ത വര്‍ഷം പകുതിയോടെ ഖനനത്തിനാണ് ആലോചന. കടലിന് നടുവില്‍ ഇരുമ്ബ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റന്‍ പൈപ്പ്ലൈനുകള്‍ കടത്തിവിടും. ഖനനം ആരംഭിക്കുകയാണെങ്കില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കൊല്ലം പോര്‍ട്ടില്‍ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്.