തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍ തടങ്കലിലാക്കി.
ജില്ല തിരിച്ചുള്ള വിശവിവരങ്ങള്‍: (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
- തിരുവനന്തപുരം സിറ്റി – 24, 40, 151
- തിരുവനന്തപുരം റൂറല്‍ – 23, 113, 22
- കൊല്ലം സിറ്റി – 27, 169, 13
- കൊല്ലം റൂറല്‍ – 12, 71, 63
- പത്തനംതിട്ട – 15, 109, 2
- ആലപ്പുഴ – 15, 19, 71
- കോട്ടയം – 28, 215, 77
- ഇടുക്കി – 4, 0, 3
- എറണാകുളം സിറ്റി – 6, 4, 16
- എറണാകുളം റൂറല്‍ – 17, 17, 22
- തൃശ്ശൂര്‍ സിറ്റി -10, 2, 14
- തൃശ്ശൂര്‍ റൂറല്‍ – 4, 0, 10
- പാലക്കാട് – 6, 24, 36
- മലപ്പുറം – 34, 123, 128
- കോഴിക്കോട് സിറ്റി – 7, 0, 20
- കോഴിക്കോട് റൂറല്‍ – 8, 8, 23
- വയനാട് – 4, 26, 19
- കണ്ണൂര്‍ സിറ്റി – 25, 25, 86
- കണ്ണൂര്‍ റൂറല്‍ – 6, 10, 9
- കാസർകോട് – 6, 38, 34