ആലപ്പുഴ : വിപണിയിൽ 7 ലക്ഷം വിലവരുന്ന എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയില്‍
തൃക്കുന്നപ്പുഴ മഹാദേവികാട് വലിയകുളങ്ങര ശ്രീമന്ദിരത്തില്‍ അതുല്‍ ദേവ് (അമ്ബാടി-24), കഞ്ഞിക്കുഴി മുഹമ്മ പുത്തന്‍ചിറ ആഷിക്ക് (ഉണ്ണി-28) എന്നിവരെയാണ് ആലപ്പുഴ നര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനു സമീപത്തു നിന്ന് പിടികൂടിയത്.
അതുല്‍ ദേവ് സ്ഥിരം കുറ്റവാളിയും 2021ല്‍ കലവൂര്‍ പെട്രോള്‍ പമ്ബില്‍ നിന്ന് 13 ലക്ഷം കവര്‍ന്ന കേസിലെ ഒന്നാം പ്രതിയുമാണ്. അന്തര്‍ ജില്ലാ മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടി കേസുകളിലെ പ്രതിയാണ് ഉണ്ണി. പ്രതികളെ ചോദ്യം ചെയ്തതില്‍ ബംഗളുരുവില്‍ നിന്നു നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും അവശ്യക്കാര്‍ക്ക് 10 മുതല്‍ 100 ഗ്രാം വരെ ഗ്രാമിന് 3500- 5000 രൂപയ്ക്ക് വില്പന ഉറപ്പിച്ചാണ് കൊണ്ടുവന്നതെന്നും പറഞ്ഞു.