NEWS

ബേക്കറി ഉടമയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു

തൃശൂർ: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബേക്കറി ഉടമയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു.
ചാലക്കുടി പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്തുള്ള ബേക്കറിയിലായിരുന്നു ആക്രമണം.കടയില്‍ എത്തിയ തമിഴ്നാട്ടുകാരന്‍ കൃഷ്ണമൂര്‍ത്തിയാണ് അക്രമം നടത്തിയത്.സോഡാ കുപ്പി പൊട്ടി കടയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
 വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.അക്രമത്തില്‍ പരുക്കേറ്റ കടയുടമയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: