KeralaNEWS

താജ് മഹൽ നിർമ്മിച്ച രാജശില്പി മുസ്തഫ, വീട്ടുമുറ്റത്തെ ഈ കാതുക കാഴ്ച തിരൂരങ്ങാടിയിൽ

തിരൂരങ്ങാടിയിൽ മുസ്തഫയുടെ വീട്ടുമുറ്റത്ത് ഉണ്ട് ഒരു താജ്മഹൽ. മൾട്ടിവുഡ് ഷീറ്റ് ഉപയോഗിച്ച് തിരൂരങ്ങാടി ഈസ്റ്റിലെ മലരിക്കൽ മുസ്തഫ വീട്ടുമുറ്റത്ത് നിർമ്മിച്ച 160 സെൻറീമീറ്റർ ഉയരവും 250 സെൻറിമീറ്റർ വീതിയുമുള്ള താജ് മഹൽ ഗ്രാമത്തിലും അയൽ ഗ്രാമങ്ങളിലും കൗതുകക്കാഴ്ചയാവുകയാണ്. ആരുടെയും സ്മാരകമായി അല്ലെങ്കിലും മുസ്തഫയും ഉണ്ടാക്കി ഒരു താജ്മഹൽ. ഉള്ളിലെ കലാകാരൻ്റെ സംതൃപ്തിക്കായി മാത്രം. 15 വർഷത്തോളം അബുദാബിയിൽ ജോലി ചെയ്ത മുസ്തഫ ഇപ്പോൾ തിരൂരങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്.

ഒഴിവ് സമയത്തായിരുന്നു താജ്മഹൽ നിർമ്മാണം. മൂന്നു വർഷമെടുത്തു പൂർത്തിയാക്കാൻ. മൊത്തം അമ്പതിനായിരം രൂപ ചിലവായി. സംഗീതസാന്ദ്രമാക്കാൻ സൗണ്ട് ബോക്സും രാത്രി പ്രകാശമാനമാക്കാൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. നാല് കുബ്ബകളും 24 ജാലങ്ങളും ആണുള്ളത്. ഊരി എടുക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയും. മുസ്തഫ കലാ പരിശീലനം ഒന്നും നേടിയില്ലെങ്കിലും ഈ കാര്യങ്ങളിൽ അതിയായതാല്പര്യമുണ്ട്. മൾട്ടി വുഡ് ഷീറ്റിൽ വീട്, കാളവണ്ടി തുടങ്ങിയവയും നേരത്തെ നിർമ്മിച്ചിരുന്നു. ‘സഖാവിൻ്റെ പ്രിയ സഖി’ എന്ന സിനിമയിലും  അഭിനയിച്ചിട്ടുണ്ട് മുസ്തഫ.

Back to top button
error: