ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് സൈക്കിളിലിടിച്ച് ഇതര സംസ്ഥാനക്കാരനായ ബ്യൂട്ടീഷന്‍ മരിച്ചു. ഉത്തര്‍പ്രദേശ് സമ്പാല്‍ ഗോവിന്ദപൂര്‍ സ്വദേശി സെയ്ഫ് അലിയാണ് (27) മരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്, സെയ്ഫ് അലി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ആലപ്പുഴ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനായിരുന്നു സെയ്ഫ് അലി. ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പാഴായിരുന്നു അപകടം. സൈക്കിളില്‍ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ ബസ് ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോപ്പുംപടിയില്‍നിന്ന് ആലപ്പുഴയിലെത്തി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.