CrimeNEWS

ശമ്പള കുടിശിക നല്‍കിയില്ല; ട്രാവല്‍സ് ഉടമയെ ഓഫീസില്‍ കയറി മര്‍ദിച്ച തൊഴിലാളി പിടിയില്‍

കൊല്ലം: ശമ്പള കുടിശിക നല്‍കാത്തതിനു ട്രാവല്‍സ് ഉടമയെ ഓഫീസില്‍ കയറി മര്‍ദിച്ച തൊഴിലാളി പിടിയില്‍. പെരിനാട് കുഴിയം തെക്ക് ആശാരിമുക്കിനു സമീപം ചെമ്മക്കാട് സിബിന്‍ ലാല്‍ (30) ആണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സിബിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള 3 പേരും സംഭവത്തില്‍ പങ്കാളികളാണ്.

കഴിഞ്ഞ 18 നു രാത്രി 8.30നു ഡീസന്റ് മുക്കിലെ ട്രാവല്‍സ് ഓഫീസില്‍ എത്തിയ പ്രതികള്‍ ഉടമ പേരൂര്‍ ടി.കെ.എം.സി സ്വദേശി ശരത്തിനെ മര്‍ദിക്കുകയായിരുന്നു. ശരത്തിനെ അടിച്ചു വീഴ്ത്തിയശേഷം ബിയര്‍ കുപ്പി പൊട്ടിച്ചു ദേഹത്തു മുറിവേല്‍പ്പിക്കുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: