മസന്ദരന്‍, ഗിലാന്‍ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. 2019 ല്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരേ ജനം തെരുവിലിറങ്ങിയശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ഹിജാബ് പ്രക്ഷോഭം മാറിയിട്ടുണ്ട്. 26 പ്രതിഷേധക്കാരും വടക്കന്പ്രവിശ്യയില് ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി ക്വാസിവിന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.
തലസ്ഥാനമായ ടെഹ്റാന് അടക്കം ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലും സ്ത്രീകളടക്കം വ്യാപകമായി തെരുവിലിറങ്ങി ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. വിദേശങ്ങളിലെ ഇറേനിയന്‍ നയതന്ത്രകാര്യാലയങ്ങള്‍