തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ദേശീയപാതയില്‍ ആംബുലന്‍സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടു പേർ മരിച്ചു.
ആറ്റിങ്ങല്‍ ഊരൂപൊയ്ക അഖില ഭവനില്‍ അനില്‍കുമാര്‍ (51) ശാസ്തവട്ടം ചോതിയില്‍ രമ (47) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തിന് ദേശീയ പാതയില്‍ തോന്നയ്ക്കല്‍ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വര്‍ക്കലയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് സ്കൂട്ടറിലിടിച്ചത്.