NEWS

പാതി നിറച്ച പാചക ഗ്യാസ് സിലിണ്ടറുകൾ;തൂക്കി നോക്കിയ വീട്ടമ്മയ്ക്ക് സിലിണ്ടർ മാറ്റി നൽകി

പേരാമ്ബ്ര : പാചക ഗ്യാസ് സിലിണ്ടറില്‍ ഗ്യാസിന്റെ അളവ് കുറയുന്നതായി പരാതി. കഴിഞ്ഞ ദിവസം പാലേരിയിലെ വീട്ടില്‍ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറിലാണ്  കുറവ് കണ്ടെത്തിയത്.
അടുത്ത ദിവസങ്ങളില്‍ ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ സിലിണ്ടര്‍ റീഫില്‍ ചെയ്യാനായി എത്തിയപ്പോള്‍ തനിക്ക് കട്ടിയ സിലിണ്ടര്‍ വിതരക്കാരോട് തൂക്കി നോക്കണമെന്ന് ആവശ്യപ്പെടുകയും നോക്കിയപ്പോള്‍ കുറ്റിയില്‍ രേഖപ്പെടുത്തിയ അളവിനേക്കാള്‍ രണ്ടു കിലോയുടെ കുറവ് കണ്ടെത്തുകയുമാണ് ചെയ്തത്.
ഇതേത്തുടർന്ന് ഏജൻസി മറ്റൊരു സിലിണ്ടര്‍ നല്‍കുകയും ചെയ്തതായും വീട്ടമ്മ പറഞ്ഞു . പല വീട്ടുകാര്‍ക്കും ഇത്തരത്തില്‍ സംശയമുണ്ടെന്നും സിലിണ്ടര്‍ നല്‍കുമ്ബോള്‍ തൂക്കി അളവ് കൃത്യത വരുത്തണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: