Month: September 2022

  • NEWS

    ടി20 ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി

    തിരുവനന്തപുരം: ബുധനാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനായി  ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ദുബായില്‍ നിന്നുള്ള EK0522 എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. ഇന്ത്യന്‍ ടീം നാളെ വൈകീട്ട് നാലരയ്ക്ക് ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തെത്തും.     മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച്‌ പരിശോധിക്കാനെത്തിയത്.

    Read More »
  • Crime

    മൃതദേഹത്തില്‍ മുറിവ്: സംസ്‌കാരത്തിന് വിസമ്മതിച്ച് അങ്കിതയുടെ കുടുംബം

    ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റിന്റെ സംസ്‌കാര ചടങ്ങ് നടത്താന്‍ വിസമ്മതിച്ച് കുടുംബം. റിസോര്‍ട്ട് പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെയും പെണ്‍കുട്ടിയുടെ കുടുംബം ചോദ്യം ചെയ്തു. മുന്‍ മന്ത്രിയുടെ മകന്‍ ഒന്നാം പ്രതിയായ കേസില്‍ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹരിദ്വാര്‍ ഭോഗ്പുരിലെ റിസോര്‍ട്ടില്‍നിന്ന് കഴിഞ്ഞ 18 നു കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം കഴിഞ്ഞ ദിവസമാണ് സമീപത്തെ കനാലിനടുത്തുനിന്ന് കണ്ടെടുത്തത്. അതിഥികള്‍ക്കും തനിക്കും ലൈംഗീകമായി വഴങ്ങാത്തിനാല്‍ യുവതിയെ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് ഇടിച്ചു നിരത്തിയിരുന്നു. നാട്ടുകാര്‍ നേരത്തേതന്നെ റിസോര്‍ട്ട് അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു. ബി.ജെ.പി. നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പുല്‍കിതിനു പുറമേ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി.…

    Read More »
  • NEWS

    സംസ്ഥാനത്ത് ആദ്യമായി എയര്‍ കണ്ടീഷന്‍ സംവിധാനമൊരുക്കിയ അങ്കണവാടിയില്‍ ഇനിമുതൽ വൈഫൈ കണക്ഷനും 

    കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി എയര്‍ കണ്ടീഷന്‍ സംവിധാനമൊരുക്കി ശ്രദ്ധേയമായ അങ്കണവാടിയില്‍ ഇനിമുതൽ വൈഫൈ കണക്ഷനും.  കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്ബ് എണ്‍പത്തിയൊന്നാം നമ്ബര്‍ അങ്കണവാടിയിലാണ് ബിഎസ്‌എന്‍എലിന്‍റെയും പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്ററുടെയും സഹകരണത്തോടെ വൈഫൈ സംവിധാനം ഒരുക്കിയത്. വനിത-ശിശുക്ഷേമ വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്താകെ വര്‍ണ കൂട്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കും അങ്കണവാടി പരിധിയിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും വൈഫൈ കണക്ഷന്‍റെ പ്രയോജനം ലഭിക്കും. ഓണ്‍ലൈന്‍ പഠനത്തിനും ഇവിടെ സൗകര്യമൊരുക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും വൈഫൈ സൗകര്യം ഉപയോഗിക്കാം. സ്‌മാര്‍ട്ട് ടിവി അടക്കം വിപുലമായ സൗകര്യങ്ങളും അങ്കണവാടിയില്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി പി സ്‌മിത നിര്‍വഹിച്ചു.     2015 സെപ്റ്റംബര്‍ 18നാണ് സംസ്ഥാനത്തെ ആദ്യത്തെ എസി അങ്കണവാടി ആയി നെല്ലിക്കാപറമ്ബ് മാറിയത്. അങ്കണവാടിയില്‍ വിപുലമായ ലൈബ്രറിയും ഉണ്ട്.

    Read More »
  • NEWS

    പാലാ പൂവരണിയിൽ പരിശുദ്ധ കന്യാമാതാവിന്‍റെ ഗ്രോട്ടോ തകര്‍ത്ത നിലയില്‍ 

    പാലാ: പൂവരണിയില്‍ സ്വകാര്യ വ്യക്തിയുടെ ഷോപ്പിംങ്ങ് കോംപ്ലക്സിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമാതാവിന്‍റെ ഗ്രോട്ടോ തകര്‍ത്ത നിലയില്‍. പൂവരണി പള്ളി ജംഗ്ഷനു സമീപത്തെ ഷോപ്പിംങ്ങ് കോംപ്ലക്സിലെ ഗ്രോട്ടോയിലുണ്ടായിരുന്ന മാതാവിന്‍റെ രൂപമാണ് ഇന്ന് പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടത്.തൊട്ടു മീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറ തിരിച്ചുവച്ചിട്ടാണ് അക്രമം നടത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഗ്രാമപഞ്ചായത്തംഗം സാജോ പൂവത്താനി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും കുറ്റക്കാരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    ചീറ്റപ്പുലികള്‍ക്ക് ഇന്ത്യന്‍ പേര് വേണം! നിര്‍ദേശം ക്ഷണിച്ച് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: നമീബിയയില്‍നിന്നു ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജന്‍മദിനമായിരുന്ന കഴിഞ്ഞ 17ന് തുറന്നുവിട്ടത്. തുറന്നുവിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നമീബിയയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് രണ്ടു മുതല്‍ ആറു വയസ് വരെ പ്രായമുള്ള ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു.…

    Read More »
  • NEWS

    ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്; കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി

    കോയമ്ബത്തൂര്‍: ബി.ജെ.പി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളില്‍ സുരക്ഷക്കായി കമാന്‍ഡോകളെ നിയമിച്ചിട്ടുണ്ട്.ഇതിന് പുറകെ കോയമ്ബത്തൂര്‍ നഗരത്തില്‍ 1700 പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വിവിധ വഴികളിലായി 11 ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാപകമായി വാഹന പരിശോധനയും നടക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോയമ്ബത്തൂരിലെ ബി.ജെ.പി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. കോയമ്ബത്തൂര്‍ ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയവര്‍ പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. പെട്രോള്‍ ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

    Read More »
  • NEWS

    പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ല: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ 

    കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ഭാരത് ജോഡോ യാത്രക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര്‍ അറസ്റ്റിലായി. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായി. അതേസമയം, അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്.

    Read More »
  • Breaking News

    പതിനായിരം വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്; ചൈനയിലെ അട്ടിമറി യാഥാര്‍ഥ്യമോ?

    ബീജിങ്: ചൈനയില്‍ വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും അതിവേഗ റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയിലെ ‘ഫ്ളൈറ്റ് മാസ്റ്റര്‍’ എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ചാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ട് ‘എപക് ടൈംസ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മാത്രം 622 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ഹായി വിമാനത്താവളത്തില്‍നിന്ന് 652 വിമാനങ്ങളും ഷെന്‍സന്‍ ബാഹോ…

    Read More »
  • Kerala

    കൊറിയര്‍ സര്‍വീസ് വഴി 50 ല​ക്ഷം രൂ​പ​യു​ടെ മയക്കുമരുന്ന് കട​ത്ത്, 2 കോളജ് വിദ്യാര്‍ഥികള്‍ അ​റ​സ്റ്റി​ൽ

    അരക്കോടി രൂപ വിലവരുന്ന മാരക മയക്കുമരുന്നായ എല്‍.എസ്.ഡിയുമായി രണ്ട് യുവാക്കളെ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ബിഫാം വിദ്യാര്‍ഥിയായ രാഹുല്‍ (22), ബിടെക് വിദ്യാര്‍ഥിയായ ദീപക് (22) എന്നിവരെയാണ് പിടികൂടിയത്.  കൊറിയറിലാണ്  മാരക ലഹരിമരുന്ന് എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറിയര്‍ സര്‍വീസ് വഴി ലഹരി കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ശനിയാഴ്ച വൈകിട്ട് നാലിന് കൊറിയര്‍ വാ​ങ്ങി ബൈ​ക്കി​ൽ പോകാനൊരുങ്ങുമ്പോഴാണ് രാഹുലും ദീപകും സ്‌ക്വാഡിന്റെ പിടിയിലായത്. പിടികൂടിയ 730 എല്‍.എസ്.ഡി സ്റ്റാംപുകള്‍ക്ക് അരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ൽ​പ​ന​ക്ക് എ​ത്തി​ച്ച​താ​ണ് ല​ഹ​രി​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. നോട്ടുപുസ്തകത്തിനുള്ളില്‍ വച്ച നിലയില്‍ തമിഴ്‌നാട്ടില്‍നിന്നാണ് കൊറിയര്‍ എത്തിയത്. കവറിന് പുറത്തെ അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണ്‍ നമ്പറില്‍ വിളിച്ചതനുസരിച്ചാണ് ഇരുവരും കൊറിയര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ മറ്റൊരാള്‍ ആവശ്യപ്പെട്ട പ്രകാരമാണ് പാഴ്‌സല്‍…

    Read More »
  • Crime

    വഴക്കുപറഞ്ഞതിന് അധ്യാപകനെ വിദ്യാര്‍ഥി വെടിവച്ചു

    ലഖ്നൗ: കൂട്ടുകാരുമായി തര്‍ക്കിച്ചതിനു വഴക്കുപറഞ്ഞ അധ്യാപകനെ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിവച്ച് വീഴ്ത്തി. ഉത്തര്‍പ്രദേശിലെ സീതാപുരിലാണ് സംഭവം. അധ്യാപകന്‍ വഴക്കുപറഞ്ഞത് കുട്ടിക്ക് ഇഷ്ടമായില്ലെന്നും പ്രതികാരമായി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. അധ്യാപകനായ രാംസ്വരൂപിന് നേരെ മൂന്നു തവണയാണ് നാടന്‍തോക്കുകൊണ്ടു വിദ്യാര്‍ഥി വെടിവച്ചത്. പിന്നാലെ തോക്കുമായി ഓടിപ്പോയി. ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്‌തെന്നും മികച്ച ചികിത്സയ്ക്ക് ഉടനെ ലക്നൗവിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.              

    Read More »
Back to top button
error: