കുളുവില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി 8.30 ന് കുളുവിലെ ബഞ്ചാര്‍ താഴ്വരയിലാണ് അപകടം,
ഇന്ന് (തിങ്കൾ) പുലര്‍ച്ചെ 12.45 ഓടെ ഫേസ്ബുക്ക് ലൈവില്‍ വീഡിയോ സ്ട്രീം ചെയ്തുകൊണ്ട് ബഞ്ചാറിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദര്‍ ഷൂരിയാണ് അപകട വിവരം അറിയിച്ചത്. പരുക്കേറ്റവരെ ആദ്യം ബഞ്ചാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവര്‍ രാജസ്താന്‍, മധ്യപ്രദേശ്, ഹരിയാന, ഡെല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അവരെ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു.
‘കുളുവിലെ ബഞ്ചാര്‍ താഴ്വരയിലെ ഗിയാഗി മേഖലയില്‍ ഞായറാഴ്ച രാത്രി 8:30 ന് ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ച് പേരെ സോണല്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേര്‍ ബഞ്ചാറില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’
കുളു എസ്.പി ഗുര്‍ദേവ് സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.