KeralaNEWS

‘മൂക്കില്ലാരാജ്യത്ത്’ സംവിധായകന്‍ അശോക് കുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാമന്‍ അശോക് കുമാര്‍ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐടി വ്യവസായ സംരംഭകന്‍ കൂടിയായ ഇദ്ദേഹം, അശോകന്‍ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്. സിംഗപ്പൂരില്‍നിന്നും എത്തിയ അശോകന്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 7.50 നായിരുന്നു അന്ത്യം. വര്‍ക്കല സ്വദേശിയാണ്.

വര്‍ണ്ണം, ആചാര്യന്‍ എന്നിവയാണ് അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. അശോകന്‍താഹ കൂട്ടുകെട്ടില്‍ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ശശികുമാറിനൊപ്പം നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

Signature-ad

വിവാഹത്തിനുശേഷം സിംഗപ്പൂരില്‍ ബന്ധുക്കള്‍ക്കൊപ്പം പ്രവര്‍ത്തനകേന്ദ്രം മാറ്റിയ അശോകന്‍, അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഭാര്യ: സീത. മകള്‍: അഭിരാമി ( ഗവേഷണ വിദ്യാര്‍ഥി).

 

 

Back to top button
error: