KeralaNEWS

ബിജെപിയിൽ അടി മുറുകുന്നു, സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിന്‍റെ മറവിൽ വീട് പണിത നേതാവിനെതിരെ നടപടി വേണമെന്ന് സേവ് ബിജെപി ഫോറം

സംസ്ഥാനത്ത് ബി.ജെ.പി യിലെ ഗ്രൂപ്പിസം വീണ്ടും ശക്തമാവുന്നു.  ദേശീയ അധ്യക്ഷന്‍ നദ്ദ തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. സേവ് ബി.ജെ.പി ഫോറം എന്ന പേരിലാണ് പോസ്റ്റർ. കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷം ആരോപണങ്ങൾ തോടുക്കുന്നതിനിടെയാണ് ഇപ്പോൾ പോസ്റ്റർ യുദ്ധം തുടങ്ങിയിരിക്കുന്നത്.

വി.വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. വി.വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.

Signature-ad

ഇവർക്കെതിരെ പാർട്ടിതല അന്വേഷണം വേണം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയം.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതി,  ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചു. രാത്രി തലസ്ഥാന നഗരിയിലുടനീളം പതിച്ച പോസ്റ്റർ രാവിലെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

Back to top button
error: