CrimeNEWS

ബി.ജെ.പി നേതാക്കളുടെ വീട്ടിലേക്ക് ബോംബേറ്: 15 പേര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ക്കു നേരെ വീണ്ടും ആക്രമണം. തൂത്തുക്കുടിയില്‍ ബി.ജെ.പി ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിന്റെ കാറിനുനേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. തൂത്തുക്കൂടി ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.

തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ബി.ജെ.പി നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബേറുകളില്‍ 15 പേര്‍ അറസ്റ്റിലായി. എസ്.ഡി.പി.ഐ സേലം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നു പോലീസ് പറഞ്ഞു.

Signature-ad

 

 

 

 

Back to top button
error: