Month: September 2022

  • Crime

    ഐ.എസ് ലഘുലേഖകളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് യു.പിയില്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഐ.എസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസത്തെ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച, അബ്ദുള്‍ മജീദിനെയാണ് ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇതിനിടെ, ഹവാല വഴി പി.എഫ്.ഐ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കോടികള്‍ അയച്ചതായി ഇ.ഡി കോടതിയില്‍ വെളിപ്പെടുത്തി. വ്യാജ സംഭാവന രസീതുകള്‍ ഉണ്ടാക്കി അബുദാബിയിലെ ധര്‍ബാര്‍ ഹോട്ടല്‍ ഹബ്ബ് ആക്കിയാണ് ഇന്ത്യയിലേക്ക് ഹവാല പണമൊഴുക്കിയത് എന്നാണ് കണ്ടെത്തല്‍. തങ്ങള്‍ അറസ്റ്റു ചെയ്ത അബ്ദുള്‍ റസാക്ക് ബിപിയാണ് ഹോട്ടലിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും ഇഡി ആരോപിച്ചു. ‘താമര്‍ ഇന്ത്യ’ എന്ന ഇയാളുടെ മറ്റൊരു സ്ഥാപനവും ഹവാല ഇടപാടിനായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. അതേസമയം, നേരത്തെ അറസ്റ്റിലായ പിഎഫ്.ഐ നേതാക്കളെ ഇന്ന് ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതല്‍ കസ്റ്റഡി വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെടും. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത…

    Read More »
  • Kerala

    സാവകാശം തേടി ശ്രീനാഥ് ഭാസി; സിസി ടിവി ദൃശ്യം പരിശോധിക്കാന്‍ പോലീസ്

    കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസി. തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നു പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നാളെ രാവിലെ ഹാജരായാല്‍ മതിയാകുമെന്നു പോലീസ് അറയിച്ചു. ചോദ്യംചെയ്യലിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നു പോലീസ് പറഞ്ഞു. ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തില്‍ നടന്‍ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതു പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുന്‍നിര്‍ത്തിയാകും ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യംചെയ്യുക.

    Read More »
  • ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

    കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് പരിസരത്ത് ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്. ഒന്നാം പ്രതി മുഹമ്മദിനായുള്ള തിരിച്ചില്‍ തുടരുകയാണെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പിടിയിലായ രണ്ടാം പ്രതി അഭിഷേക് ജോണാണ് കൊല്ലപ്പെട്ട രാജേഷിനെ ആദ്യം ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ രാജേഷിന്റെ സുഹൃത്തുക്കള്‍ അഭിഷേക് ജോണിനെ പിടിച്ചുമാറ്റുകയായിരുന്നു. ഈ സമയം അഭിഷേക് ജോണിന് ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കൈയില്‍ കരുതിയ കത്തികൊണ്ട് രാജേഷിനെ തുടര്‍ച്ചായായി കുത്തുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയും പിടിയിലായിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് കലൂരില്‍ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഒന്നര മാസത്തിനുള്ളില്‍ കൊച്ചി നഗരമധ്യത്തിലുണ്ടായ ഏഴാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശിയായ എം.ആര്‍ രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ, രണ്ട് പേര്‍ പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകര്‍…

    Read More »
  • India

    വൻ ശമ്പള വാഗ്ദാനവുമായി ഇന്ത്യൻ പൗരന്മാരെ തായ്‌ലന്‍ഡ്‌, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്നു, അന്താരാഷ്ട്ര തൊഴിൽ തട്ടിപ്പ് റാക്കറ്റ് സജീവം

    വമ്പൻ ശമ്പളവും ഓഫറുകളുമായി ഇന്ത്യൻപൗരന്മാരെ അതിർത്തി കടത്തി അന്താരാഷ്ട്ര തൊഴിൽത്തട്ടിപ്പ് റാക്കറ്റ്. കെണിയിലാകുന്നത് സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരാവുന്ന ഐ.ടി വൈദഗ്ധ്യമുള്ള യുവാക്കൾ. തായ്‌ലന്‍ഡ്‌, മ്യാന്‍മര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് മികച്ച ശമ്പള വാഗ്ദാനവുമായി ഇത്തരത്തിലുള്ള ജോലി അന്വേഷണങ്ങള്‍ എത്തുന്നത്. ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ് എന്ന ഉദ്യോഗത്തിനാണ് എത്തിക്കുന്നത്. എന്നാല്‍ ഇത്തരം കമ്പനികളില്‍ ഭൂരിഭാഗവും കോള്‍- സെന്റര്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴിൽ വാഗ്ദാനം ചെയ്ത് 60ലധികം ഇന്ത്യൻ പൗരന്മാരെ തട്ടിപ്പ് സംഘം മ്യാൻമറിലേക്ക് കടത്തിയെന്ന വിവരത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മ്യാൻമറിലെ മ്യാവഡി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റാണ് തായ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യൻ പൗരൻമാരെ മ്യാൻമറിലെത്തിച്ചത്. നിലവിൽ 30 പൗരന്മാരെ എംബസി ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക…

    Read More »
  • Breaking News

    മത്സരിക്കാനുറച്ച് തരൂര്‍; രാഹുലുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തി

    പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂര്‍ എം.പി. എത്തി. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂര്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോത്തിനോടുള്ള ഹൈക്കമാന്‍ഡിന്റെ അതൃപ്തി കടുക്കുന്നതിനിടെയാണ് തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ആരും ഔദ്യോഗികസ്ഥാനാര്‍ഥിയല്ലെന്നും ചിലരുടെ എതിര്‍പ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ”നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ, ശരിക്കും സ്ഥാനാര്‍ഥി എന്നു പറയാനാകൂ. പക്ഷേ ഞാന്‍ പത്രിക വാങ്ങി. ജനങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ… മുപ്പതാം തീയതി വീണ്ടും സംസാരിക്കാം. കേരളത്തില്‍നിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലര്‍ക്ക് ആ താല്‍പര്യമില്ലെങ്കില്‍, does’nt matter. പാര്‍ട്ടിക്കകത്തും ജനാധിപത്യത്തില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ ?” – തരൂര്‍ ആരാഞ്ഞു. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍…

    Read More »
  • Local

    കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; മൂന്നാമനായി തിരച്ചില്‍

    കണ്ണൂര്‍: പുല്ലൂപ്പിക്കടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളളം മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.                    

    Read More »
  • Breaking News

    ‘ധിക്കാരത്തില്‍’ ഹൈക്കമാന്‍ഡിന് അതൃപ്തി; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കില്ലെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാന്‍ അര്‍ഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ എം.എല്‍.എമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിര്‍ന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്വിജയ് സിങ്, കമല്‍നാഥ്, മുകുള്‍ വാസ്‌നിക് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഗെലോട്ട് പ്രസിഡന്റാകുമ്പോള്‍ പകരം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്കിടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിര്‍ദേശിച്ച സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എം.എല്‍.എമാര്‍ നിലപാടെത്തു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തില്‍ 92 എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കുകയും…

    Read More »
  • Local

    കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു

         കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്. ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി.സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂർ ധർണ്ണയും നടത്തും. നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സിഎൻജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.

    Read More »
  • Breaking News

    തരിപ്പണമായി രൂപയുടെ മൂല്യം; ഡോളറിനെതിരേ റെക്കോഡ് ഇടിവ്

    മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യു.എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.55 നിലവാരത്തിലെത്തി. ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയാണ് കറന്‍സിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. ഒമ്പത് വ്യാപാര ദിനങ്ങളില്‍ എട്ടിലും രൂപ ഘട്ടംഘട്ടമായി തകര്‍ച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28 ശതമാനമാണ്. രൂപയുടെ മൂല്യമുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇടപ്പെട്ടതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ഇടപെടാന്‍ സാധ്യതകുറവാണെന്നാണ് വിലയിരുത്തല്‍. ഡോളര്‍ ശക്തമായി തുടരുന്നതും ആഗോള സാഹചര്യവും കറന്‍സികളുടെ ദുര്‍ബലാവസ്ഥയുമൂലം ആര്‍.ബി.ഐയുടെ ഇടപെടല്‍ കാര്യമായുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വൈകാതെ ഡോളറിനതെരേ രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തിയേക്കാം. രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും സമ്മര്‍ദത്തിലാണ്.                

    Read More »
  • NEWS

    ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്

    റോം: ബെനിറ്റോ മുസോളിനിയുടെ ഭരണത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഇറ്റലിയില്‍ അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി അധികാരത്തിലെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഇവരുടെ നേതാവ് ജോര്‍ജിയ മെലോണി പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ രണ്ട് ഹൗസുകളിലും 40 ശതമാനത്തിലധികം (42.2) സെനറ്റ് വോട്ടുകള്‍ നേടിക്കൊണ്ടായിരിക്കും ബ്രദേഴ്സ് ഓഫ് ഇറ്റലി ഭരണത്തിലേറുക. അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്രമായ വലതുസര്‍ക്കാരായിരിക്കുമിത്. 22 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ നേടി മെലോണി വിജയിക്കുമെന്നാണ് സൂചന. അന്തിമ ഫലം ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും. 2018 ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് ശതമാനം വോട്ട് മാത്രമായിരുന്നു മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിക്കുണ്ടായിരുന്നത്. പൗരാവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മുസ്ലിം വിഭാഗങ്ങളുടെ ജീവിതം, കുടിയേറ്റ നയങ്ങള്‍ എന്നിവയിലൊക്കെ വ്യത്യസ്ത ആശയമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പിന്തുടരുന്നത്. തങ്ങള്‍…

    Read More »
Back to top button
error: