തിരുവനന്തപുരം: ശബരിമല മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.
തീര്‍ത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കാത്തതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുമ്ബോള്‍ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. അലസത കാണിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
എരുമേലിയില്‍ റസ്റ്റ് ഹൗസ് പ്രവര്‍ത്തനം ഒക്ടോബര്‍ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റിയാസ് അറിയിച്ചു.
ഡോര്‍മെറ്ററി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. നിലവില്‍ ഉള്ള പ്രവൃത്തി സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 19 ന് മുമ്ബ് എല്ലാ നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.