Month: September 2022
-
Kerala
ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്, നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം
ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞ കേസിൽ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. ഇന്ന് വൈകുന്നേരമാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. മരട് പൊലീസ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും ‘ചട്ടമ്പി’ സിനിമയുടെ നിർമാതാവിനും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കത്തയക്കും. രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടൻ ചില അസൗകര്യങ്ങൾ ഉന്നയിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയെ അസഭ്യം പറഞ്ഞതും മോശമായി പെരുമാറിയതും. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച…
Read More » -
NEWS
നെടുമ്ബാശേരി വിമാനത്താവളത്തില്‍ ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊച്ചി :നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിയാലിന്റെ 28-ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘2021-22 സാമ്ബത്തികവര്‍ഷത്തില്‍ ലാഭം നേടുന്ന അപൂര്‍വം വിമാനത്താവളങ്ങളില്‍ ഒന്നായി കൊച്ചി മാറിയിട്ടുണ്ട്.സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനി 418.69 കോടി രൂപ മൊത്തവരുമാനം നേടിയിട്ടുണ്ട്. 217.34 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം.കോവിഡാനന്തര കാലഘട്ടത്തില്‍ മികച്ച തിരിച്ചുവരവ് കമ്ബനി കാഴ്ചവച്ചു. കോവിഡ് പൂര്‍വകാലത്തെ ട്രാഫിക്കിന്റെ 80 ശതമാനത്തോളം തിരികെ പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച ഉണ്ടായിട്ടുണ്ട്’-പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ തന്നെ മൂന്നാം സ്ഥാനം നേടാന്‍ കൊച്ചിക്ക് കഴിഞ്ഞു. വിമാനത്താവളത്തെയും പരിസര പ്രദേശങ്ങളേയും വെള്ളപ്പൊക്കത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ പ്രവാഹ് പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Breaking News
റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; കുട്ടികളടക്കം 13 മരണം
മോസ്‌കോ: റഷ്യയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മധ്യറഷ്യയിലെ ഇഷ്‌കാവ് നഗരത്തിലാണ് സംഭവം. 20 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ ആക്രമി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മറ്റുളളവര്‍ക്ക്് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ നാസി വേഷം ധരിച്ചാണെത്തിയതെന്നു പോലീസ് അറിയിച്ചു. ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. മോസ്‌കോയില്‍ിന്ന്് 1000 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഇഷ്‌കാവ്. ഉഡ്മുര്‍ട് റിപ്പബ്ലിക്കന്‍െ്‌റ തലസ്ഥാനം. 630,000 ആണ് നഗരത്തിലെ ജനസംഖ്യ.
Read More » -
Breaking News
രാജസ്ഥാനില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്; കമല്‍നാഥിനെ വിളിച്ചുവരുത്തി
ന്യൂഡല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഡല്‍ഹിയിലെത്തി. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് കമല്‍നാഥ് എത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് കമല്‍നാഥിനെ ഇറക്കി പരിഹാരം കാണാനാകുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രശ്ന പരിഹാരത്തിന് കമല്‍നാഥിനെ കൂടി നിയോഗിച്ചേക്കുമെന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. പകരം കമല്‍നാഥിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ അദ്ദേഹത്തിന്റെ ഡല്‍ഹിയാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗെലോട്ടുമായി അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കാനാവില്ലെന്ന കടുംപിടിത്തത്തിലാണ് ഗെലോട്ട് വിഭാഗം നേതാക്കള്‍. 2020-ല്‍ സച്ചിന്‍ ഒരുപറ്റം എം.എല്‍.എമാരുമായി ചേര്‍ന്ന് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയില്‍നിന്നെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും എം.എല്‍.എമാര്‍ ഇനിയും തയ്യാറായിട്ടില്ല. അശോക് ഗെലോട്ട് പക്ഷത്തുള്ള 90 എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി…
Read More » -
Breaking News
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദ; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(എ), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം ചോദ്യങ്ങള്‍ക്ക് മാന്യമായി മറുപടി നല്‍കിയ നടന്‍, പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയില്‍ സംസാരിക്കുക ആയിരുന്നു. വനിത കമ്മിഷനിലും യുവതി പരാതി നല്‍കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read More » -
Local
മയക്കുമരുന്ന് വിതരണത്തിനിടെ മൂവർ സംഘത്തെ കയ്യോടെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണ സംഘത്തിൽപെട്ട മൂന്നു പേരെ പൊലീസ് കയ്യോടെ പിടികൂടി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് കെ ബി അനന്തു (22), കണ്ണങ്കര പുല്ലുമലയിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ പി മിർഷാദ് (28) എന്നിവരാണ് എസ്റ്റേറ്റ്മുക്കിൽ പിടിയിലായത്. കെ.എൽ ഏഴ് എ.എ 9888 നമ്പർ കാറിൽ മാരക മയക്കുമരുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്ന ഇവരുടെ പക്കൽനിന്ന് 7.8ഗ്രാം എം.ഡി.എം.എ, 75 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹഷീഷ് ഓയിൽ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ, തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മൂവരും ലഹരിമരുന്നു വിതരണ കേസുകളിൽ മുമ്പും പിടിക്കപ്പെട്ട് ജയിലിലായിട്ടുണ്ട് അടുത്തിടെ പുറത്തിറങ്ങിയവരാണ്.ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ ബാലുശ്ശേരി പൊലീസ് ശ്രമിച്ചുവരുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ റഫീഖ്, സി.പി.ഒമാരായ അശ്വിൻ,…
Read More » -
Kerala
രക്തസാക്ഷി ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി ഇടുക്കിയിൽ തറക്കല്ലിട്ടു, കുടുംബസഹായനിധി കൈമാറി
രക്തസാക്ഷി ധീരജിന്റെ കുടുംബസഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ചെറുതോണിയില്‍ നിര്‍മിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ രക്തസാക്ഷിത്വം നാടിനെ നടുക്കിയെന്നും മഅദ്ദേഹം പ്രതികരിച്ചു. രക്തസാക്ഷി ധീരജിൻ്റെ മാതാപിതാക്കളായ ജി.രാജേന്ദ്രൻ- പുഷ്പലത, സഹോദരൻ അദ്വൈത് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. കോണ്‍ഗ്രസ് കൊലക്കത്തിക്ക് ഇരയായത് നിരവധി സഖാക്കളാണ്. കൊലപാതകികള്‍ക്ക് പശ്ചാത്താപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അപ്രതീക്ഷിത ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ക്യാമ്പസില്‍ ആയുധമെടുത്തുള്ള ആക്രമണത്തിന് തുടക്കമിട്ടത് കെ.എസ്.യുവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊലചെയ്യുന്നതില്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസാണ് പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ഒരുപാട് പേരങ്ങനെ കോണ്‍ഗ്രസിന്റെ കൊലക്കത്തിയ്ക്കിരയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ഥി ജീവിതങ്ങളില്‍ മൂന്നിലൊന്ന് അപഹരിച്ചത് കോണ്‍ഗ്രസും കെഎസ്‌യുവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ശക്തിപ്പെടുന്നത് പലർക്കും അസഹിഷ്ണുത സൃഷ്ടിക്കുന്നു. അത് നിരാശയും, പകയും, വിദ്വേഷവുമായി…
Read More » -
India
മൈസൂറു ദസറയ്ക്ക് തുടക്കമായി, 10 ദിവസത്തെ ഉത്സവാഘോഷങ്ങൾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു
ബെംഗ്‌ളൂറു: കോവിഡ് മഹാമാരി മൂലമുള്ള ഇടവേളയ്ക്ക് ശേഷം കര്‍ണാടകയുടെ ദേശീയ ഉത്സവമായ മൈസൂറു ദസറയ്ക്ക് തുടക്കമായി. രാവിലെ 9.45 നും 10.05 നും ഇടയില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പൂജ നടത്തുന്ന പ്രധാന ഉത്സവം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് രാഷ്ട്രപതി ദസറ ഉദ്ഘാടനം ചെയ്യുന്നത്. നവരാത്രി ദിനങ്ങളില്‍ തുടങ്ങി വിജയദശമി നാളില്‍ അവസാനിക്കുന്നതാണ് 10 ദിവസത്തെ ഉത്സവം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദസറ ആഘോഷം വിപുലമായി നടക്കുന്നത്. 34.5 കോടി രൂപയാണ് ചെലവിടുന്നത്. മൈസൂറു കൊട്ടാരത്തില്‍ യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറിന്റെ നേതൃത്വത്തിലാണിത്. ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ നഗരത്തില്‍ 124 കിലോമീറ്ററില്‍ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ഉത്സവ തിരക്ക് പ്രമാണിച്ച് ഒക്ടോബര്‍ അഞ്ചു വരെ നഗരത്തില്‍ ഗതാഗത-പാര്‍കിങ് നിയന്ത്രണം ഏര്‍പെടുത്തി. വൈകിട്ട് നാലുമുതല്‍ 11 വരെയാണ് നിയന്ത്രണം.
Read More » -
India
11 ലക്ഷം വിലയുള്ള കാര്‍ നന്നാക്കാൻ 22 ലക്ഷം രൂപ ചെലവ്
തകരാറിലായ 11 ലക്ഷം രൂപ വിലയുള്ള കാര്‍ നന്നാക്കാന്‍ ഡീലര്‍ഷിപ്പ് കൊടുത്ത എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി. 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സര്‍വ്വീസ് സെന്‍റര്‍ നൽകിയത്. ബംഗളൂരുവിലാണ് സംഭവം. ജര്‍മ്മൻ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷ് എന്നയാള്‍ക്കാണ് ഈ അമ്പരപ്പിക്കുന്ന അനുഭവം. അദ്ദേഹം ലിങ്കിഡ് ഇന്നില്‍ എഴുതിയതാണ് ഇക്കാര്യം. അടുത്തിടെ, ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ അനിരുദ്ധിന്റെ ഫോക്‌സ്‌വാഗൺ പോളോ ടിഎസ്‌ഐ കേടായി. വെള്ളപ്പൊക്കത്തിൽ വാഹനം പൂർണമായും മുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വാഹനം നന്നാക്കാൻ ഗണേഷ് വൈറ്റ്ഫീൽഡിലെ ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോ സര്‍വ്വീസ് സെന്‍റിലേക്ക് അയച്ചു. രാത്രിയിൽ കാർ ലോറിയില്‍ കയറ്റിക്കൊണ്ടുപോകാൻ ആരും സഹായിക്കാൻ എത്തിയില്ലെന്നും അനിരുദ്ധ് പറഞ്ഞു. കാർ 20 ദിവസത്തോളം വർക്ക്‌ഷോപ്പിൽ കിടന്നു. പിന്നീട് ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോ അനിരുദ്ധിനെ വിളിച്ച് 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് എന്ന് അറിയിച്ചു. അദ്ദേഹം തന്റെ ഇൻഷുറൻസ് കമ്പനിയായ അക്കോയുമായി ബന്ധപ്പെട്ടു. കാർ മൊത്തം നഷ്‌ടമായി…
Read More » -
Breaking News
ഗുലാം നബിയുടെ പുതിയ സംഘടന; ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി
ശ്രീനഗര്‍: മുന്‍ കേന്ദ്രമന്ത്രിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി പുറത്തിറക്കി. ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിയുടേത്. പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും, വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഉര്‍ദുവിലും സംസ്‌കൃതത്തിലുമൊക്കെയായി 1500 ഓളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചതെന്ന് ഗുലാം നബി പറഞ്ഞു. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇനി പ്രധാന മുന്‍ഗണന. തെരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാം. രാഷ്ട്രീയരംഗത്ത് ശക്തമായി ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
Read More »