Month: September 2022

  • NEWS

    വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആഞ്ഞു പിടിച്ചാല്‍ ആറ് മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്ന് കേന്ദ്രത്തോട് സംസ്ഥാന ബിജെപി അധ്യക്ഷൻ

    തിരുവനന്തപുരം:വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആഞ്ഞു പിടിച്ചാല്‍ ആറ് മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്ന് കേന്ദ്രത്തോട് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയോടാണ് തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍  സംസ്ഥാന നേതൃത്വം പങ്കുവെച്ചത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ അധ്യക്ഷനെ അറിയിച്ചത്. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദേശിയ അദ്ധ്യക്ഷന്റെ കേരള സന്ദർശനം.

    Read More »
  • NEWS

    മലപ്പുറം സ്വദേശിയെ സൗദിയിൽ കാണാതായി

    റിയാദ് :മലപ്പുറം സ്വദേശിയെ സൗദിയിൽ കാണാതായി. മലപ്പുറം അരിപ്ര മാമ്ബ്ര സ്വദേശി ഹംസത്തലിയെയാണ് ഈ മാസം 14 മുതല്‍ റിയാദില്‍ ജോലി ചെയ്യുന്ന കടയുടെ പരിസരത്തുനിന്ന് കാണാതായത്. റിയാദ് നസീമിലെ ബഖാലയിലാണ് ഹംസത്തലി ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. സ്പോണ്‍സര്‍ പൊലീസിലും ഇന്‍ഡ്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരത്തിനിടെ ഫോണ്‍ കട്ടാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാദിലെ എക്സിറ്റ് 15 ലെ നസീമിലെ ശാറ ഹംസയിലായിരുന്നു താമസം.

    Read More »
  • NEWS

    നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

    കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍  ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. എയര്‍പോര്‍ട്ടില്‍ പരമാവധി വിലയേക്കാള്‍ അധികം തുക സാധനങ്ങള്‍ക്ക് ഈടാക്കരുതെന്ന് എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ 2017 ല്‍ എല്ലാ വിമാനത്താവള അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൊച്ചിയിൽ ടെര്‍മിനലില്‍ ഇരിക്കുന്ന യാത്രക്കാരില്‍ നിന്ന് ചായയ്ക്ക് 250 രൂപയും കാപ്പിയ്ക്ക് 250 രൂപയും സ്‌നാക്‌സിന് 150 രൂപയുമാണ് ഈടാക്കിയിരുന്നത്.  കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്താണ്  പ്രധാനമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇതിനെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിനുളളില്‍ ചായയും കാപ്പിയും സ്‌നാക്‌സും നല്‍കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നെടുമ്ബാശേരി എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചു.

    Read More »
  • NEWS

    ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു; ആറു പേർ അറസ്റ്റിൽ

    റാഞ്ചി: ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.ഭർത്താവിനെ ക്രൂരമായി മര്‍ദിക്കുകയും ഭാര്യയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

    Read More »
  • NEWS

    കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 22കാരന്‍ അറസ്റ്റിൽ

    മലപ്പുറം :കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. തിരൂര്‍ വളവന്നൂര്‍ സ്വദേശി കുറുകോളില്‍ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ കെ.ഒ.പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്.  വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

    Read More »
  • NEWS

    അദ്ധ്യാപകന്‍ ക്രൂരമായി തല്ലിച്ചതച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു

    ലക്‌നൗ: അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ഓരയ്യ ജില്ലയിലെ വിദ്യാര്‍ത്ഥിയായ നികിത് ഡോരെയാണ് മരിച്ചത്. സെപ്തംബര്‍ ഏഴിനാണ് സംഭവം നടന്നത്. സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ നടന്ന ടെസ്റ്റില്‍ ഒരു വാക്ക് തെറ്റിച്ചുവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി ബോധരഹിതനാകുന്നതുവരെ വടിയും മറ്റുമുപയോഗിച്ച്‌ അദ്ധ്യാപകനായ അശ്വിനി സിംഗ് തല്ലുകയും ചവിട്ടുകയും ചെയ്തതായി നികിതിന്റെ പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. ദലിത് വിദ്യാർത്ഥിയെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചുവെന്നും പിതാവ് ആരോപിക്കുന്നു.

    Read More »
  • NEWS

    വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കട ഉടമ അറസ്റ്റില്‍ 

    കൊല്ലം: വെളിയത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കട ഉടമ അറസ്റ്റില്‍. വെളിയം വെസ്റ്റ് മൃഗാശുപത്രി ജങ്ഷനില്‍ ശ്രീകൃഷ്ണാ സ്റ്റോഴ്സ് നടത്തുന്ന റോഡുവിള പുത്തന്‍ വീട്ടില്‍ അനിരുദ്ധന്‍ എന്ന 58-കാരനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കൃഷിഫാമില്‍ ജോലി ചെയ്യുന്ന സ്ത്രീ അനിരുദ്ധന്‍റെ കടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. ആഗസ്റ്റ് 24 നും ഈ മാസം നാലിനും കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

    Read More »
  • NEWS

    മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ 

    തൃശൂർ: ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ.  കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്.ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

    Read More »
  • NEWS

    പത്തനംതിട്ടയിൽ നിന്നും യുവതിയെ ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽ

    ആലപ്പുഴ: പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നൽകി ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് മണ്ണാർകാട് തെങ്കര ആലാലിക്കൽ വീട്ടിൽ മുസ്തഫ(20)യെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. സംഭവത്തിനുശേഷം പ്രതി ഹൈദരാബാദിൽ ഒളിവിലായിരുന്നു.

    Read More »
  • NEWS

    പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ കായിക സമുച്ചയം വരുന്നു

    പത്തനംതിട്ട:ഏറെ വര്‍ഷങ്ങളായി വികസനം മുരടിച്ചു കിടന്ന ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ പുതിയ കായിക സമുച്ചയം നിര്‍മ്മിക്കുന്നു. ഇതിനായി ജില്ലാ സ്റ്റേഡിയം ഉൾപ്പെട്ട പതിന്നാല് ഏക്കര്‍ സ്ഥലത്ത് പ്രാഥമിക സർവേ തുടങ്ങി.സ്പോര്ട്സ് ഫൗണ്ടേഷൻ കേരള സംഘം നടത്തുന്ന സര്‍വ്വേ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. സ്വിമ്മിംഗ് പൂൾ, സിന്തറ്റിക് ട്രാക്ക്, ഹോക്കി പിച്ച്‌, ഫുട്ബോള് ഗ്രൗണ്ട് തുടങ്ങിയവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്ജിന്റെ നിര്ദേശത്തെ തുടര്ന്നാണ് സംഘം സന്ദര്ശനം നടത്തിയത്.     സ്റ്റേഡിയം നിര്മാണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗം ബുധനാഴ്ച ചേരുമെന്ന് മന്ത്രി അറിയിച്ചു. രണ്ടു മാസത്തിനുള്ളിൽ പുതിയ ഡിപിആർ തയ്യാറാക്കി നൽകും.

    Read More »
Back to top button
error: