Breaking NewsNEWS

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; കുട്ടികളടക്കം 13 മരണം

മോസ്‌കോ: റഷ്യയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മധ്യറഷ്യയിലെ ഇഷ്‌കാവ് നഗരത്തിലാണ് സംഭവം. 20 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ ആക്രമി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് മറ്റുളളവര്‍ക്ക്് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ നാസി വേഷം ധരിച്ചാണെത്തിയതെന്നു പോലീസ് അറിയിച്ചു.

ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. മോസ്‌കോയില്‍ിന്ന്് 1000 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഇഷ്‌കാവ്. ഉഡ്മുര്‍ട് റിപ്പബ്ലിക്കന്‍െ്‌റ തലസ്ഥാനം. 630,000 ആണ് നഗരത്തിലെ ജനസംഖ്യ.

 

 

 

 

 

Back to top button
error: