Month: September 2022

  • Crime

    കലൂരിലെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ, മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം

    കൊച്ചി: കൊച്ചിയിൽ ഡിജെ പാർട്ടിയ്ക്കിടെ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. പ്രധാന പ്രതിയുടെ സുഹൃത്താണ് അഭിഷേക്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒന്നര മാസത്തിനിടെ കൊച്ചിയിൽ ആറ് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിംഗ് ഉർജിതമാക്കിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശിയും ഇരുപത്തിനാലുകാരനുമായ അഭിഷേക് ജോണും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പൊലീസിന്‍റെ പിടിയിലായത്. അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൊച്ചി കലൂ‍ർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ അഭിഷേക്…

    Read More »
  • India

    കമല്‍നാഥും അധ്യക്ഷസ്ഥാനത്തേക്കില്ല; നിലപാടറിയിച്ചെന്ന് സൂചന

    ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിന്‍റെ സാധ്യതകള്‍ മങ്ങിയതോടെ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത് മുതിര്‍ന്ന നേതാവായ കമല്‍നാഥിലേക്കാണ്. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമല്‍നാഥിന്‍റെ പേര് വീണ്ടും അധ്യക്ഷ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍നാഥ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. സോണിയ ഗാന്ധിയെ കമല്‍നാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന. ഹൈക്കമാന്‍ഡ് തീരുമാനം അശോക് ഗെലോട്ട് അട്ടിമറിച്ചെന്നാണ് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയുണ്ടായ സംഭവവികാസങ്ങളിലൂടെ സോണിയ ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഗെലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.  ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി. ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജസ്ഥാനില്‍ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലും ആവര്‍ത്തിച്ചു.…

    Read More »
  • NEWS

    സൗജന്യ ചികിത്സ: ഇന്ത്യയിൽ കേരളം ഒന്നാമത്; കേന്ദ്രസർക്കാർ പുരസ്‌കാരം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഏറ്റുവാങ്ങി

    തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളം കരസ്ഥമാക്കി.  സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്ത് ഏറ്റവും കൂടുതൽ പദ്ധതി വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്നത് സർക്കാർ മെഡിക്കൽ കോളേജ് കോഴിക്കോടും കോട്ടയവും ആണ്. ഒരു മണിക്കൂറിൽ 180 രോഗികൾക്ക് വരെ (1 മിനിറ്റിൽ പരമാവധി 3 രോഗികൾക്ക്) പദ്ധതിയുടെ ആനുകൂല്യം നൽകാൻ കഴിഞ്ഞതിലൂടെയാണ് കേരളത്തെ തിരഞ്ഞെടുക്കാൻ കാരണമായത്.  കാസ്പ് രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ 1636.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും…

    Read More »
  • India

    മത്സരിക്കരുതെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല, മത്സരത്തിലുറച്ച് ശശി തരൂർ

    ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറച്ച് ശശി തരൂര്‍ എം പി. രാഹുൽ ഗാന്ധിയുമായി രാവിലെ സംസാരിച്ചത് പുറത്ത് പറയാനാവില്ല. മത്സരിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏതെങ്കിലും ഔദ്യോഗിക സ്ഥാനാർത്ഥി ഉള്ളതായി രാഹുൽ ഗാന്ധി പറഞ്ഞില്ല. ആർക്കും മത്സരിക്കാമെന്ന ഗാന്ധി കുടുംബത്തിൻ്റെ നിലപാട് സന്തോഷം തരുന്നതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 30ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരുമെന്നും പ്രശ്നങ്ങൾ എഐസിസി പരിഹരിക്കുമെന്നും ശശി തരൂർ അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിന്‍റെ സാധ്യതകള്‍ മങ്ങിയതോടെ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത് മുതിര്‍ന്ന നേതാവായ കമല്‍നാഥിലേക്കാണ്. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമല്‍ നാഥിന്‍റെ പേര് വീണ്ടും അധ്യക്ഷ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍നാഥ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. സോണിയ ഗാന്ധിയെ കമല്‍ നാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന.

    Read More »
  • India

    ഒക്ടോബർ 1 മുതൽ പ്രകൃതി വാതക വില സർവകാലറെക്കോർഡിൽ എത്താൻ സാദ്ധ്യത

    ന്യൂഡെൽഹി:  ഈ ആഴ്ച അവലോകനത്തിന് ശേഷം പ്രകൃതി വാതക വില സർവകാല റെകോർഡിലെത്തുമെന്ന് കരുതുന്നു. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഗ്യാസിന്റെ വില തീരുമാനിക്കുന്നത് സർക്കാരാണ്. ഒക്‌ടോബർ ഒന്നിന് ഗ്യാസ് നിരക്ക് വീണ്ടും പരിഷ്‌കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്ത് സി.എൻ.ജി (Compressed Natural Gas), പി.എൻ.ജി (Piped Natural Gas) വില 10 മുതൽ 11 ശതമാനം വരെ വർധിച്ചേക്കും.   2019 ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് പ്രകൃതി വാതക വില ഉയരുന്നത്. ഓരോ ആറുമാസം കൂടുമ്പോഴും (ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന്) ഗ്യാസിന്റെ വില സർക്കാർ നിശ്ചയിക്കുന്നു. യു.എസ്, കാനഡ, റഷ്യ തുടങ്ങിയ വാതക സംഭരണ ​​രാജ്യങ്ങളുടെ കഴിഞ്ഞ വർഷത്തെ നിരക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വില ത്രൈമാസ ഇടവേളകളിൽ നിർണയിക്കുന്നത്. അത്തരം സാഹചര്യത്തിൽ, ഒക്ടോബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ ഗ്യാസിന്റെ വില 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള വിലയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കും.…

    Read More »
  • NEWS

    സേവ് ബിജെപി ഫോറത്തിന്റെ പേരില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ പോസ്റ്റര്‍

    തിരുവനന്തപുരം: സേവ് ബിജെപി ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍. ബിജെപി സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക എന്നതാണ് പോസ്റ്ററിലെ ആവശ്യം.     ബിജെപി സംസ്ഥാന നേതാക്കളുടെ സ്വത്തുക്കളെ പറ്റിയും അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എത്തിയപ്പോഴാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

    Read More »
  • NEWS

    പത്തനംതിട്ടയിൽ ജാര്‍ഖണ്ഡ് സ്വദേശിനിയായ 14-കാരി തൂങ്ങിമരിച്ചു

     പത്തനംതിട്ട : ഇലന്തൂരിൽ ജാര്‍ഖണ്ഡ് സ്വദേശിനിയായ 14-കാരി തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡില്‍ ജോലിയുണ്ടായിരുന്ന മലയാളിയായ അധ്യാപികയ്‌ക്കൊപ്പം ഇലന്തൂരിലെ വീട്ടിൽ താമസിച്ചിരുന്ന പാര്‍വതി നായക് ആണ് മരിച്ചത്. അധ്യാപിക ജാര്‍ഖണ്ഡില്‍ ജോലിയിലുണ്ടായിരുന്നപ്പോള്‍ മാതാപിതാക്കള്‍ മരിച്ച പാര്‍വതിയെ ഏറ്റെടുത്തതാണ്.ഇലന്തൂര്‍ സ്വദേശിയുമായുള്ള വിവാഹശേഷം അധ്യാപിക നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനൊപ്പം ഇലന്തൂരില്‍ താമസമാക്കിയപ്പോള്‍ കുട്ടിയെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നാട്ടില്‍ കൊണ്ടുവന്നു. അടുത്തിടെ കുട്ടിയെ ഏറ്റെടുക്കാനും ജാര്‍ഖണ്ഡിലേക്ക് തിരിച്ചു കൊണ്ടുപോകാനും പാര്‍വതിയുടെ പിതൃസഹോദരന്‍ തയ്യാറായി. ഇത് കുട്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.തിരികെ പോകുന്നതുമായി ബന്ധപ്പെട്ട് ഏതാനുംദിവസങ്ങളായി കുട്ടി മനോവിഷമത്തിലായിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി ആറന്മുള പോലീസ് പറഞ്ഞു.     മൃതദേഹത്തില്‍ മുറിവുകളോ, മറ്റോ ഇല്ലെന്നും തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തുമെന്നും ആറന്മുള സി.െഎ. പറഞ്ഞു.

    Read More »
  • NEWS

    തീവ്രവാദത്തിന്‍റെ ഹോട്ട് സ്‌പോട്ടായി കേരളം മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ

    തിരുവനന്തപുരം:തീവ്രവാദത്തിന്‍റെ ഹോട്ട് സ്‌പോട്ടായി കേരളം മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ.രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. അക്രമം നടത്തുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്‌. ഇത് കാരണം കേരളം സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് പോവുകയാണ്. സാധാരണ ജനങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നതെന്നും നദ്ദ പറഞ്ഞു സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി തെറ്റായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.എല്ലാ നയങ്ങളും മാറ്റിവച്ച്‌ ഒരു കുടുംബ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്നും നദ്ദ ആരോപിച്ചു.     തിരുവനന്തപുരത്ത് ബിജെപി ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.

    Read More »
  • Kerala

    മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ 7 കോടിയുടെ അഴിമതി, മുസ്ലിം ലീഗ് നേതാവ്‌ അബ്‌ദുൾ റഹ്മാൻ കല്ലായി അറസ്റ്റിൽ

    മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റർ, ലീഗ് നേതാവ് യു മഹറൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. മൂന്നു പേരെയും സ്റ്റേ‌ഷൻ ജാമ്യത്തിൽ വിട്ടയച്ചു. മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം. പള്ളി കമ്മിറ്റി ഭാരവാഹിയായ വ്യക്തി തന്നെയാണ് പരാതി നൽകിയത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയും ടെണ്ടർ നടപടികളില്ലാതെയുമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പരാതി. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡ് അനുമതി വാങ്ങാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

    Read More »
  • NEWS

    നോണ്‍ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കണം; ഹർജി തളളി ഹൈക്കോടതി

    മുംബൈ: നോണ്‍ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹരജി തള്ളി മുംബൈ ഹൈക്കോടതി. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ നോണ്‍ വെജ് ഭക്ഷണ പരസ്യങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ ജെയ്ന്‍ ചാരിറ്റിബിള്‍ ട്രസ്റ്റുകളാണ് കോടതിയെ സമീപിച്ചത്. എന്തിനാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചാണ് കോടതി ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് മാധവ് ജെ ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്.

    Read More »
Back to top button
error: