NEWS

മലപ്പുറം സ്വദേശിയെ സൗദിയിൽ കാണാതായി

റിയാദ് :മലപ്പുറം സ്വദേശിയെ സൗദിയിൽ കാണാതായി. മലപ്പുറം അരിപ്ര മാമ്ബ്ര സ്വദേശി ഹംസത്തലിയെയാണ് ഈ മാസം 14 മുതല്‍ റിയാദില്‍ ജോലി ചെയ്യുന്ന കടയുടെ പരിസരത്തുനിന്ന് കാണാതായത്.

റിയാദ് നസീമിലെ ബഖാലയിലാണ് ഹംസത്തലി ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല.

സ്പോണ്‍സര്‍ പൊലീസിലും ഇന്‍ഡ്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരത്തിനിടെ ഫോണ്‍ കട്ടാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

റിയാദിലെ എക്സിറ്റ് 15 ലെ നസീമിലെ ശാറ ഹംസയിലായിരുന്നു താമസം.

Back to top button
error: